നമ്മൾ മിക്കവാറും ആളുകളുടെ വീടുകളിൽ എല്ലാം തന്നെ അപ്പൂപ്പൻ അമ്മൂമ്മ മുത്തശ്ശി എന്നിവർ എല്ലാവരും ഉണ്ടാകും. കേരളത്തിലെ ഒട്ടുമിക്കവാറും വീടുകൾ എല്ലാം തന്നെ മുതിർന്ന ഇതുപോലെയുള്ളവർ ഉള്ള വീടുകൾ ആയിരിക്കാം. നമ്മൾ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ മുത്തശ്ശി കഥകൾ കേൾക്കാത്തവരായും മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും സ്നേഹം അനുഭവിക്കാത്തവരുമായും ആരും തന്നെ ഉണ്ടാകില്ല. പലപ്പോഴും വീടിനകത്ത്പ്രാർത്ഥനകൾ നടത്തിയും കുട്ടികളോട് നല്ല ഉപദേശങ്ങൾ നൽകിയും .
കുട്ടികളെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് മുത്തശ്ശിമാരും മുത്തശ്ശന്മാരും ഉള്ള നാടാണ് നമ്മുടെ കേരളം. എന്നാൽ ഇന്നത്തെ കാലത്തോ മുത്തശ്ശിമാർ ഒതുങ്ങി ഇരിക്കുന്ന പതിവില്ല അവരുടെ കഴിവുകൾ എല്ലാം തന്നെ ഇന്ന് പുതിയ തലമുറയ്ക്ക് മുൻപിൽ കാഴ്ചവയ്ക്കാൻ അവരെല്ലാവരും വളരെ ഉത്സാഹികളാണ്. അത്തരത്തിൽ തന്നെ ഉള്ളിലുള്ള നൃത്തം എന്ന കഴിവിനെ പുറത്തു കാണിച്ചിരിക്കുകയാണ് ഇവിടെ ഒരു അമ്മൂമ്മ.
ഡാൻസ് കളിക്കാമോ എന്ന് ചോദിച്ചതാണ് പിന്നെ പിള്ളേര് വരെ കണ്ണ് തള്ളി പോകുന്ന ഡാൻസ് ആണ് അമ്മൂമ്മ കാഴ്ചവച്ചത്. അമ്മൂമ്മയുടെ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവർക്കുംവളരെ ഇഷ്ടമായിരിക്കുന്നത് നിരവധി ആളുകളാണ് അമ്മുമ്മയെ നിറഞ്ഞ പ്രോത്സാഹനമായി എത്തിയത്. തന്റെ ഉള്ളിലെ കഴിവുകൾ പ്രകടിപ്പിക്കാനുള്ളതാണ് അല്ലാതെ ഉള്ളിൽ തന്നെ വച്ചിരിക്കാൻ ഉള്ളതല്ല.
ഏതു പ്രായത്തിൽ ആയാലും നമ്മുടെ കഴിവുകൾ അതിന് തടസ്സമായി നിൽക്കരുത്. പറയാറില്ലേ പ്രായം ഒരു നമ്പർ മാത്രമാണെന്ന് അത് എത്രയോ ശരിയാണെന്നാണ് ഈ അമ്മൂമ്മ പറഞ്ഞു തരുന്നത്. വീട്ടിൽ ഒതുങ്ങി കൂടിയിരിക്കുന്ന അമ്മൂമ്മമാർ എല്ലാവരും ഇത് കാണുക. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ ഇനിയെങ്കിലും പുറത്തെടുക്കൂ. നിങ്ങളെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കാനും ഒത്തിരി സ്നേഹിക്കാനും നിരവധി ആളുകളാണ് മുന്നിലിരിക്കുന്നത്.