അഞ്ചുവർഷം മുൻപേ വലതുകാൽ വെച്ച് കയറിയ വീട്ടിൽ നിന്നും അവൾ സ്വന്തം വീട്ടിലേക്ക് പടിയിറങ്ങി. തിരിഞ്ഞുനോക്കുമ്പോൾ തന്നെ നോക്കിനിൽക്കുന്ന അമ്മായമ്മയെയും ഒരുപാട് സന്തോഷത്തോടെ പുഞ്ചിരിക്കുന്ന ഭർത്താവിനെയും ആയിരുന്നു അവൾ കണ്ടത്. അമ്മയില്ലാത്ത കുട്ടിയായിരുന്നു ലക്ഷ്മി അച്ഛൻ വളരെ കഷ്ടപ്പെട്ടായിരുന്നു മകളെ വളർത്തി വലുതാക്കിയത് ചൊവ്വാദോഷം ഉണ്ടായിരുന്നതുകൊണ്ട് തന്നെ കല്യാണം ആലോചനകൾ വരുന്നത് വളരെയധികം കുറവായിരുന്നു അവസാനമായി വന്ന ആലോചന ഒരു അമ്മയും മകനും മാത്രമുള്ളതായിരുന്നു.
അമ്മയില്ലാത്തതു കൊണ്ട് തന്നെ നിനക്ക് ഒരു അമ്മയുടെ സ്നേഹം കിട്ടുമെന്ന് എല്ലാവരും പറഞ്ഞു അതുപോലെ തന്നെ സ്ത്രീധനം ഒന്നും വേണ്ടെന്നും ഇവളെ മാത്രം മതിയെന്നും അയാൾ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടുതന്നെ അച്ഛൻ ആ വിവാഹം നടത്തിക്കൊടുത്തു. എന്നാൽ ആദ്യരാത്രി തന്നെ തന്റെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും അവസാനിക്കാൻ പോകുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു. അയാൾ അവളോട് പറഞ്ഞു എനിക്ക് ഒരു വിധവയായ സ്ത്രീയുമായി ബന്ധമുണ്ട് .
അതുപോലെ അതിലൊരു കുഞ്ഞുമുണ്ട് നിനക്ക് എന്റെ ഭാര്യയായി തുടരുക തന്നെ ചെയ്യാൻ പക്ഷേ എനിക്ക് അവളോട് മാത്രമായിരിക്കും സ്നേഹവും കരുണയും എല്ലാം. ഇതെല്ലാം പറഞ്ഞതിനുശേഷം അവൾ തന്നെ ഭർത്താവിന്റെ സ്നേഹവും കരുതലും കിട്ടുന്നതിനായി ഒരുപാട് കാര്യങ്ങൾ ചെയ്തു പക്ഷേ അയാൾ അതിൽ ഒന്നും തന്നെ വിഴില്ല എന്ന് അവൾ ഉറപ്പായി. കൂടാതെ അഞ്ചു വർഷമായിട്ടും മക്കളില്ലാത്തതുകൊണ്ടുതന്നെ അമ്മായമ്മയ്ക്ക് ചെറിയ ദേഷ്യവും മാറി നിന്നുള്ള സംസാരവും എല്ലാം തുടങ്ങി.
അതുകൊണ്ടുതന്നെ അവൾക്ക് പിന്നീട് അവിടെ നിൽക്കാനായി സാധിച്ചില്ല. കഴുത്തിലെ താലി അതുപോലെ തന്നെ അയാൾക്ക് ഊരി കൊടുത്തു. മാത്രമല്ല അമ്മായമ്മയോട് രണ്ടു വർത്താനം പറഞ്ഞതിനുശേഷം ആയിരുന്നു അവളെ വീടിന്റെ പടിയിറങ്ങിയത്. എനിക്ക് കുട്ടികൾ ഉണ്ടാവണമെങ്കിൽ നിങ്ങളുടെ മകൻ എന്റെ കൂടെ കിടക്കണം. നട്ടെല്ലില്ലാത്ത നിങ്ങളുടെ മകനെ പുറത്ത് ഒരു വിധവയായ സ്ത്രീയുമായി ബന്ധമുണ്ട് അതിൽ ഒരു കുഞ്ഞുമുണ്ട്. ഇനിയും ഞാൻ ഇവിടെ നിൽക്കുന്നത് ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്.
ഇത് പറഞ്ഞു വീട്ടിൽ ഇറങ്ങുന്ന നിമിഷവും അച്ഛൻ എന്തു വിചാരിക്കും ഇനിയുള്ള കാലം എങ്ങനെ ജീവിക്കും എന്നല്ല 100 ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അച്ഛന്റെ ഫോൺ വന്നു. അച്ഛൻ പറഞ്ഞു എനിക്ക് എല്ലാം അറിയാം മകളെ ഇനി നീ എന്നെ ഓർത്ത് അവിടെ നിൽക്കേണ്ട എത്രയും പെട്ടെന്ന് നമ്മുടെ വീട്ടിലേക്ക് പോകുന്നുള്ളൂ ഇവിടെ പട്ടിണിയാണെങ്കിലും നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അവളെ മനസ്സിലാക്കാൻ അച്ഛനും മാത്രമേ സാധിച്ചിരുന്നുള്ളൂ സന്തോഷത്തിൽ അവൾ സ്വന്തം വീട്ടിലേക്ക് പടിയിറങ്ങി.