ഈ ആന ചെയ്യുന്നത് കണ്ടാൽ ആനയോട് പേടിയുള്ളവർക്ക് പോലും ഈ ആനയോട് ഒത്തിരി സ്നേഹം തോന്നും.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കാണുന്നതും ആളുകൾ സ്നേഹിക്കുന്നതും ആയിട്ടുള്ള ഒരു മൃഗമാണ് ആന. കേരളത്തിൽ ആനകളെ സ്നേഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നാൽ പലർക്കും ആനയോട് സ്നേഹമുണ്ടെങ്കിൽ കൂടിയും പേടിയായിരിക്കും അടുത്ത് പോകാനും ഒന്ന് തൊടാനുമെല്ലാം. കാരണം ആനകൾ മനുഷ്യരുടെ ജീവനെടുക്കുന്ന പോലെയുള്ള നിരവധി വാർത്തകൾ നമ്മൾ കാണുന്നതുകൊണ്ടാണ് നമ്മൾ അറിയാതെ തന്നെ ഉള്ളിൽ ഒരു ഭയമുദിക്കുന്നത്.

   

എന്നാൽ ഇനി ആനകളെ നമുക്ക് മനസ്സ് നിറഞ്ഞ സ്നേഹിക്കാം അവരെ പേടിക്കേണ്ടതില്ല കാരണം ഓരോ ആനകളുടെ ഉള്ളിലും ഒരു ചെറിയ കുട്ടിയുടെ മനസ്സുണ്ട്. വെള്ളം കണ്ട ഉടനെ ഈ ആന ചെയ്യുന്നത് കണ്ടാൽ നമുക്കത് മനസ്സിലാക്കാൻ സാധിക്കും മാത്രമല്ല ഈ ദൃശ്യങ്ങൾ കണ്ട് എല്ലാവരും സോഷ്യൽ മീഡിയയിൽ മനസ്സ് നിറഞ്ഞ് ചിരിക്കുകയാണ്.

ആനയെ കുളിപ്പിക്കുന്നതിന് വേണ്ടിയാണ് നിറയെ വെള്ളമുള്ള ആ തോട്ടിലേക്ക് ഇറക്കിയത്. ആനകളെല്ലാവരും പാപ്പാന്റെ നിർദ്ദേശപ്രകാരമാണല്ലോ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളത് അതുകൊണ്ടുതന്നെ വെള്ളത്തിലേക്ക് ഇറങ്ങിയ ആനയ്ക്ക് കളിക്കണം എന്നുണ്ടായിരുന്നു. പാപ്പാനോട് ചോദിച്ചപ്പോൾ പാപ്പാൻ കളിച്ചോളാൻ അനുവാദം നൽകുകയും ചെയ്തു പിന്നെ അവിടെ നടന്നത് ഒരു നീരാട്ട് ആയിരുന്നു.

ഒരു ചെറിയ കുട്ടിയോട് വെള്ളത്തിൽകളിക്കാൻ പറഞ്ഞാൽ ആ കുട്ടി എന്തൊക്കെ ചെയ്യുമോ അതെല്ലാം തന്നെ അവൻ ചെയ്തു. അവന്റെ ഉത്സാഹവും അവന്റെ കളിയും ചിരിയും കണ്ടാൽ ആരായാലും നോക്കി നിന്നുപോകും. ആനയോട് പേടിയുള്ളവർ പോലും ആനയോട് വളരെ സ്നേഹം തോന്നും. ഇത്രയും നിഷ്കളങ്കരാണ് ആനകൾ എന്നുപോലും നമ്മൾ ചിന്തിച്ചു പോകും. നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ ഉറപ്പായും ഇഷ്ടമാകും. നിങ്ങളിൽ ആർക്കൊക്കെയാണ് ആനകളെ ഒരുപാട് ഇഷ്ടമുള്ളത് അവരെല്ലാവരും ഒരു ലൈക് അടിക്കണേ.

Leave a Reply

Your email address will not be published. Required fields are marked *