റോഡിൽ വച്ച് പ്രസവവേദന കൊണ്ട് കുഴഞ്ഞുവീണുപോയ യുവതി. യുവതിയെ കണ്ട് യുവാവ് ചെയ്തത് കണ്ടോ.

മനസാക്ഷിയില്ലാതെയുള്ള പല പ്രവർത്തികളും ഇന്ന് സോഷ്യൽ മീഡിയയിൽ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും നമ്മൾ മനുഷ്യർ തന്നെയാണോ എന്ന് ചിന്തിച്ചു പോകും. കാരണം അത്തരത്തിലുള്ള പല കാര്യങ്ങളാണ് ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മനസ്സിൽ ഇപ്പോഴും സ്നേഹവും മനസാക്ഷിയും ഉള്ള ഒരു കൂട്ടം മനുഷ്യനും സമൂഹത്തിൽ ജീവിച്ചിരിക്കുന്നുണ്ട് അവരെയും നമ്മൾ കാണാതെ പോകാൻ പാടില്ല.

   

അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രസവ വേദന കൂടി യുവതി വഴിയിൽ വീണുപോയി ആ യുവതിയെ കണ്ട് യുവാവ് സഹായത്തിനു വേണ്ടി എത്തിയത് കണ്ടു. റോഡിൽ ഉണ്ടായിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒന്ന് തിരിഞ്ഞു നോക്കാതെയാണ് കാറുകാരും വണ്ടികളും പോയിരുന്നത് ഒടുവിൽ ഒരു കാറുകാരൻ ചെയ്തത് ആണ് നമ്മളെ എല്ലാവരെയും കയ്യടി കൊടുക്കാൻ കഴിഞ്ഞത്.

വഴിയിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട് നിലത്ത് വീണുപോയ ഭാര്യയെ കണ്ട് ഭർത്താവ് ഒരു നിമിഷം പകച്ചു പോയി. ഉടനെ റോഡിലൂടെ പോകുന്ന പല വണ്ടികൾക്കും മുന്നിൽ ചാടി നിന്നുകൊണ്ട് ഭർത്താവ് സഹായം അഭ്യർത്ഥിച്ചുവെങ്കിലും അവരൊന്നും തന്നെ നോക്കാൻ പോലും തയ്യാറായില്ല പല ആളുകളും യുവതിയുടെ മുന്നിലേക്ക് വണ്ടി എത്തിക്കുകയും എന്നാൽ ആ യുവതിയെ കണ്ട് ഉടനെ തന്നെ വണ്ടി എടുത്തു പോവുകയും ആണ് ചെയ്യുന്നത്.

കുറെ നേരത്തേക്ക് ആ ഭർത്താവ് ഓരോ വണ്ടികളുടെ മുന്നിലും കൈ കാണിച്ച് സഹായം അഭ്യർത്ഥിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ അതിൽ ഒരു യുവാവ് മാത്രമായിരുന്നു കാർ നിർത്തി എന്താണ് കാര്യം എന്ന് അന്വേഷിച്ചത്. യുവതിയുടെ അവസ്ഥ മനസ്സിലായതോടുകൂടി അയാൾ തന്റെ കാറിലേക്ക് ആ യുവതിയെ പിടിച്ചു കയറ്റുകയും ഭർത്താവും ആയി ആശുപത്രിയിലേക്ക് പോവുകയും ചെയ്തത്. നമ്മളിൽ ആർക്ക് വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാം അപ്പോൾ സഹായത്തിനായി ഒരാളെങ്കിലും കൂടെ വന്നിരുന്നെങ്കിൽ നമ്മൾ ആലോചിക്കും അതെല്ലാം നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമായി കിട്ടുന്നതും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *