ആ കൊച്ചു കള്ളിയെ അമ്മ കയ്യോടെ പിടിച്ചെന്ന് മനസ്സിലായപ്പോൾ കുസൃതി പെണ്ണ് കാണിച്ച കുറുമ്പ് കണ്ടോ.

നമ്മളെല്ലാവരും ചെറുപ്പത്തിൽ വീട്ടിൽ ചെറിയ കള്ളത്തരങ്ങൾ ചെയ്യാറുണ്ടല്ലോ എന്നാൽ അതെല്ലാം ആദ്യം കണ്ടുപിടിക്കുന്നത് അമ്മമാർ തന്നെയായിരിക്കും. പലപ്പോഴും ചെറിയ മിട്ടായി പാക്കറ്റുകൾ ബിസ്ക്കറ്റിന്റെ പാക്കറ്റുകൾ എല്ലാം നമ്മൾ കാണാതെ അമ്മമാർ ഒളിച്ചു വയ്ക്കും. അധികം കഴിച്ചാൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും എന്നതുകൊണ്ടാണ് അമ്മമാർ അതുപോലെ ചെയ്യുന്നത് എന്നാൽ നമ്മളോ.

   

അമ്മമാർ കാണാതെ ഒളിപ്പിച്ച സ്ഥലത്ത് നിന്നും അത് കണ്ടുപിടിച്ച് ആരും കാണാതെ എവിടെയെങ്കിലും പോയിരുന്ന് കഴിക്കും. പക്ഷേ അത് വളരെ വിദഗ്ധമായി തന്നെ അമ്മമാർ കണ്ടുപിടിക്കുകയും ചെയ്യും. അതുപോലെ ഒരു കള്ളത്തരം കണ്ടുപിടിച്ചിരിക്കുകയാണ് അമ്മ.. എന്നാൽ അമ്മ തന്നെ കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ ആ കൊച്ചു മിടുക്കി ചെയ്തത് കണ്ടോ.

അടുക്കളയിൽ നിന്നും അമ്മ ഒളിപ്പിച്ചുവെച്ച സ്നാക്സിന്റെ പാക്കറ്റ് എടുത്തുനിൽക്കുന്നത് അമ്മ കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ അവൾ നിന്ന് നിൽപ്പിൽ തന്നെ ഉറങ്ങി. കുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. അമ്മ തന്നെയാണ് കുട്ടിയുടെ ഈ കുസൃതി ഫോണിൽ ചിത്രീകരിച്ചത്. ഏകദേശം രണ്ട് വയസ്സ് തോന്നിക്കുന്ന കുട്ടി അടുക്കളയിൽ ഫ്രിഡ്ജിൽ നിന്നും ആരും കാണാതെ അവൾ സ്നാക്സ് എടുത്തു കൊണ്ടു വരികയായിരുന്നു പെട്ടെന്നായിരുന്നു അമ്മയുടെ ശബ്ദം അതോടെ നിന്ന് നിൽപ്പിൽ അവൾ ഉറങ്ങുന്നത് പോലെ അഭിനയിച്ചു.

എന്താണ് കയ്യിൽ എടുത്തത് തിരികെ വയ്ക്കും കണ്ണ് തുറക്ക് എന്നെല്ലാം അമ്മ പറയുന്നുണ്ട് പക്ഷേ അവൾ കേൾക്കുന്നതേയില്ല. അവസാനം നീ ഉറക്കമാണോ എന്ന് ചോദിക്കുമ്പോൾ പതിയെ കണ്ണ് തുറന്ന് കള്ളച്ചിരി ചിരിക്കുന്നു. ഇതിനെല്ലാം സാക്ഷിയായി സമീപത്ത് ഒരു നായ കുട്ടിയെയും നമുക്ക് കാണാം ആരേലും ചിരി ഉണർത്തുന്നതാണ് കുട്ടിയുടെ ഭാവങ്ങൾ. ഇതിനെ ഒരു തമാശയായി മാത്രം എടുക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായം കുട്ടിയുടെ നിഷ്കളങ്കതയാണ് എല്ലാവരെയും ആകർഷിച്ച മറ്റൊരു കാര്യം.

Leave a Reply

Your email address will not be published. Required fields are marked *