ഇതിനെയാണ് ശരിക്കും വടി കൊടുത്ത് അടി മേടിക്കുക എന്ന് പറയുന്നത്.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ടാകും. ചിലപ്പോൾ തമാശയ്ക്ക് ആയിരിക്കും അവർ അതെല്ലാം ചെയ്യുന്നത് എന്നാൽ അതിന്റെ പ്രതിഫലം തിരികെ അവർക്ക് തന്നെ ലഭിക്കുകയും ചെയ്യും. തമാശയ്ക്ക് നമ്മൾ ചെയ്യുന്നത് ചിലപ്പോൾ നമുക്ക് പരിചയമുള്ള ആളുകളോട് തന്നെയായിരിക്കും

   

എന്നാൽ ഇവിടെ ഇതാ ഒരു പരിചയവുമില്ലാതെ റോഡിലൂടെ സമാധാനത്തിൽ പോകുന്ന ഒരു വ്യക്തിയെ വണ്ടിയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ച ഒരു യുവതിക്ക് ലഭിച്ച പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരാളെ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതിന്റെ ഇടയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും റോഡിലേക്ക് വീണ ഒരു യുവതിയുടെ വീഡിയോ.

ഒരു യുവതിയും യുവാവും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത് അവരുടെ അടുത്തുകൂടി പോകുന്ന മറ്റൊരു സ്കൂട്ടറിൽഒരു വ്യക്തി യാത്ര ചെയ്യുന്നത് കാണാം. പ്രത്യേകിച്ച് ഒരു പ്രകോപനവും കൂടാതെയായിരുന്നു യുവതി അയാളെ മറിച്ചിടാനായി കാലുകൾ പൊക്കിയത് പക്ഷേ ബാലൻസ് പോവുകയും യുവതി റോഡിലേക്ക് മറിഞ്ഞു വീഴുകയും ആണ് പിന്നീട് നമ്മൾ കാണുന്നത്.

അയാൾക്ക് ഒന്ന് സംഭവിക്കുകയും ചെയ്തില്ല. മറ്റുള്ളവരെ വെറുതെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു നല്ല പാഠം തന്നെയായിരിക്കും. യാതൊരു പ്രകോപനവും കൂടാതെ നമ്മൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ പാടില്ല അതുപോലെ തന്നെ നമ്മൾ കാരണം മറ്റൊരു വ്യക്തി വേദനിക്കുന്നതും ശരിയായ കാര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *