പോലീസ് എന്ന കേൾക്കുമ്പോൾ പലർക്കും പേടിയാണ്. നിയമം തെറ്റിക്കുന്നവരെയും അക്രമികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മാത്രമല്ല വേണ്ടിവന്നാൽ മാതാപിതാക്കളെ പോലെ വേണ്ട സമയത്ത് നമുക്ക് വേണ്ട കരുതൽ നൽകുവാനും നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും പോലീസ് കൂടെയുണ്ട് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾക്ക് സോഷ്യൽ മീഡിയ സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് രമ്യ എന്ന് പറയുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥയെ കുറിച്ചുള്ള വാർത്തയാണ്. കുടുംബ വഴക്ക് മൂലം കോഴിക്കോട് സ്വദേശിയായിട്ടുള്ള വ്യക്തി ഭാര്യയുടെ അടുത്ത് നിന്നും കുഞ്ഞിനെ കടത്തിക്കൊണ്ടു പോകുന്നു .
തുടർന്ന് 22 വയസ്സുള്ള യുവതി തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നു. കുഞ്ഞിനെ കണ്ടെത്താൻ പോയ പോലീസുകാരുടെ കൂട്ടത്തിൽ രമ്യയും ഉണ്ടായിരുന്നു കുഞ്ഞിന്റെ അച്ഛൻ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞത് വഴിത്തിരിവായിരുന്നു. തുടർന്നുള്ള അന്വേഷണത്തിന്റെ ഫലമായിട്ട് വാഹനങ്ങൾ തടഞ്ഞു നടത്തിയ പരിശോധനയിൽ കാറിൽ യാത്ര ചെയ്യുന്ന കുഞ്ഞിനെയും പിതാവിനെയും കണ്ടെത്തുകയായിരുന്നു. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാല് കുടിച്ച മണിക്കൂറുകളായി എന്ന് കേട്ടതോടെ പോലീസുകാരിയാണെങ്കിലും ആ രമ്യയുടെ ഉള്ളൊന്നു പിടഞ്ഞു.
ഇതുപോലെ ഒരു സാഹചര്യത്തിൽ ഏതൊരു അമ്മയും കടന്നുപോകുന്ന സാഹചര്യത്തിലൂടെ ആയിരുന്നു രമ്യയും കടന്നുപോയത്. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു ആറുമാസമേ ആയിട്ടുള്ളൂ തന്നെ പ്രസവത്തിന്റെ കാലാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചിട്ട്. കുഞ്ഞിനെ പിഴിഞ്ഞിരിക്കുന്നത് എന്റെ വിഷമം മറ്റാരെക്കാളും നന്നായി അറിയാവുന്ന വ്യക്തിയാണ് രമ്യ. അതുകൊണ്ടുതന്നെ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വിഷമവും മുലപ്പാൽ ലഭിക്കാതെ വിശന്നിരിക്കുന്ന കുഞ്ഞിന്റെ അവസ്ഥയും എന്ന പോലീസുകാരിയെ ആശങ്കയിലാഴ്ത്തിയിരുന്നു.
കുഞ്ഞിനെ കണ്ടെത്തിയ പോലീസുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു തുടർന്നുള്ള പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ ലെവൽ കുറവാണെന്ന് കണ്ടെത്തി ഈ സമയം കുഞ്ഞിനെ തിരികെ എത്തിക്കാൻ എത്തിയ പോലീസ് സംഘത്തിലെ രമ്യ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. ഡോക്ടറുടെ സമ്മതത്തോടെ രമ്യ കുഞ്ഞിനെ കയ്യിൽ എടുത്ത് കുഞ്ഞിനെ മുലപ്പാൽ നൽകുകയും ചെയ്തു. അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്ത് എത്തിക്കുകയും ചെയ്തു ഈ സംഭവം നടന്ന അന്ന് വളരെ സംതൃപ്തിയോടെ ഉറങ്ങി എന്ന് പോലീസ്കാരി പറഞ്ഞു.