റോഡിൽ നിന്നും രണ്ടു പവന്റെ സ്വർണവള കളഞ്ഞു കിട്ടിയപ്പോൾ യാചകൻ ചെയ്തത് കണ്ടോ. പൊതുവേ ആയിട്ടുള്ള വ്യക്തികളെ ആരും തന്നെ അടുപ്പിക്കാറില്ല എന്ന്തന്നെ പറയാം കാരണം ചില യാചകർ യാചക്കാൻ വരുകയും അവർ നമ്മുടെ കയ്യിൽ നിന്നും പലതും മോഷ്ടിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിരവധി വാർത്തകൾ ഉള്ളതുകൊണ്ടാണ് പലപ്പോഴും ഇങ്ങനെയുള്ള വ്യക്തികൾ അടുത്തേക്ക് വരുമ്പോൾ തന്നെ നമ്മൾ അവരെ അകറ്റിനിർത്താൻ ഉള്ളത്.
എന്നാൽ ഇപ്പോൾ ഒരു യാചകൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇത് നടക്കുന്നത് കേരളത്തിൽ തന്നെയായിരുന്നു. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നും വന്നിട്ടുള്ള ഒരുവ്യക്തിഭിക്ഷ യാചിച്ചു ജീവിക്കുകയായിരുന്നു അയാൾക്ക് ഒരു കാലില്ലാത്തതുകൊണ്ട് ജോലിക്ക് പോകാൻ സാധിക്കില്ല. പകൽ സമയങ്ങളിൽ ഭിക്ഷ യാചിക്കുകയും രാത്രി സമയങ്ങളിൽ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് കിടന്നുറങ്ങുകയും ആണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം നടന്നത്. ആലുവ റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ബേക്കറിക്ക് സമീപത്ത് നിന്നും രണ്ട് പവന്റെ സ്വർണവള ഈ വ്യക്തിക്ക് ലഭിക്കുകയായിരുന്നു.
ഈ വ്യക്തിക്ക് അത് ലഭിച്ചത് ആരും തന്നെ കണ്ടതുമില്ല വേണമെങ്കിൽ അദ്ദേഹത്തിനെ ആ വളകൾ എടുക്കാമായിരുന്നു പക്ഷേ സത്യസന്ധനായ വ്യക്തി അത് ചെയ്തില്ല പകരം തനിക്ക് കിട്ടിയ സ്വർണവള ബേക്കറിയുടെ ഉള്ളിൽ ഇരുന്ന സ്ത്രീയെ ഏൽപ്പിക്കുകയായിരുന്നു. എല്ലാവർക്കും തന്നെ സംശയം വരാൻ സാധ്യതയുണ്ട് എങ്ങനെ കൃത്യമായി ആ യാചകൻ ആ സ്ത്രീക്ക് തന്നെ വള കൊടുത്തു. കാരണം അവർ ബേക്കറിയുടെ അടുത്ത് വണ്ടി പാർക്ക് ചെയ്ത് വരാൻ തുടങ്ങിയപ്പോൾ യാചകൻ അവരുടെ മുന്നിൽ കൈ നീട്ടിയിരുന്നു.
അങ്ങനെ കാറിൽ വന്ന യാത്രക്കാർ അഞ്ചു രൂപ നൽകി. ശേഷം തിരികെ നടന്നപ്പോഴാണ് അവർ നിർത്തിയിട്ട കാറിന്റെ അടുത്ത് സ്വർണ്ണവള കിടക്കുന്നത് അയാൾ കണ്ടത്. രാത്രി 9 മണിക്കാണ് സംഭവം നടന്നത് അയാളെ സഹായിച്ച ആ കാറിൽ വന്നവരെ ഓർമ്മയുണ്ടായിരുന്നു. ഉടനെ തന്നെ ബേക്കറിയിലെ സ്ത്രീക്ക് തനിക്ക് ലഭിച്ച രണ്ടു പവന്റെ വള ഏൽപ്പിക്കുകയായിരുന്നു. ഇതാണ് പറയുന്നത് ആരെയും നമ്മൾ ചെറുതായി കാണരുത്.