ഇതുപോലെ സ്നേഹമുള്ള സഹോദരങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ വലിയ ഭാഗ്യവാന്മാർ തന്നെ. സ്വന്തം സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം അത് മറ്റൊരു ബന്ധങ്ങൾക്കും കിട്ടാവുന്ന ഒരു ബോണ്ടിംഗ് അല്ല. മറ്റ് ഏത് റിലേഷൻഷിപ്പുകളെ സംബന്ധിച്ചിടത്തോളം സഹോദര സ്നേഹം എന്ന് പറയുന്നത് വളരെ വിലമതി കഴിയാത്തത് തന്നെയാണ്. ഇത്രതന്നെ വഴക്കിട്ടാലും എത്ര തന്നെ തല്ലു കൂടിയാലും വിരിഞ്ഞു പോകാതെ വീണ്ടും ഇണങ്ങി വരുന്ന ഒരേയൊരു ബന്ധം ഇത് മാത്രമേയുള്ളൂ അവർക്കറിയാം.
എന്ന് അതുകൊണ്ടുതന്നെയാണ് പിണങ്ങുന്നത്. സഹോദരങ്ങൾ വളരെ അകലങ്ങളിൽ ആണ് ഉള്ളതെങ്കിലും അവരുടെ മനസ്സിൽ എപ്പോഴും അടുത്തു തന്നെയായിരിക്കും. ഒരുപാട് വർഷങ്ങൾക്ക് ശേഷം തന്റെ സഹോദരങ്ങളേ കാണാനായി നാട്ടിലേക്ക് വരുന്ന ഒരുപാട് ആളുകളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും .
അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നു. നാട്ടിലേക്ക് ചേട്ടൻ എത്തിയത് വർഷങ്ങൾക്കുശേഷം ആയിരുന്നു അതും പറയാതെ. പുറത്ത് കളിയെല്ലാം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു അനിയൻ വീടിന്റെ മുറ്റത്തിരിക്കുന്ന ചേട്ടനെ കണ്ടപ്പോൾ അവന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.
പിന്നീട് സന്തോഷം കൊണ്ട് ഒരു കരച്ചിൽ ആയിരുന്നു. ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും ഈ അനിയന്റെ സങ്കടം കാണുമ്പോൾ. അവർ തമ്മിലുള്ള പ്രായവ്യത്യാസം കൊണ്ട് തന്നെ മനസ്സിലാക്കാം സ്വന്തം ചേട്ടൻ അവനൊരു അച്ഛന്റെ സ്ഥാനം കൂടിയാണ് എന്ന്. ചേട്ടൻ കൂടെയുള്ളപ്പോൾ അവൻ അനുഭവിക്കുന്ന സുരക്ഷിതത്വം ചേട്ടന് അടുത്ത് കണ്ടപ്പോൾ അവന്റെ സ്നേഹപ്രകടനം ഇതെല്ലാം നമ്മുടെ കണ്ണുകൾ നിറയ്ക്കുന്നതാണ്. സ്നേഹനിധിയായ അനിയന്റെയും ചേട്ടന്റെയും വീഡിയോ ഇതാ.