ഈ മിടുക്കന്റെ ധൈര്യത്തിന്റെ മുൻപിൽ പുള്ളിപ്പുലി വരെ തോറ്റു മടങ്ങേണ്ടി വന്നു. കുട്ടിയുടെ ധൈര്യം കണ്ടോ

ഈ 12 വയസ്സുള്ള മിടുക്കിന്റെ ധൈര്യത്തിന്റെ മുൻപിൽ പുള്ളിപ്പുലി വരെ തോറ്റു പിന്മാറേണ്ടി വന്നു നിങ്ങളുടെ നേരെ ഒരു പുള്ളി പോലെ പാഞ്ഞ് വരുകയാണെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചാൽ നിങ്ങളുടെ ഉത്തരം ഒരു പക്ഷേ ഇങ്ങനെ ആയിരിക്കും പുള്ളി പുലി പിടിച്ചാൽ എന്ത് ചെയ്യാൻ നമ്മുടെ ജീവൻ നഷ്ടമായിരിക്കുമെന്ന് ആയിരിക്കും. കാരണം അത്രയും വലിയ വന്യമൃഗത്തിന്റെ കീഴിൽ നിന്നും രക്ഷപ്പെടാൻ പാടായിരിക്കും എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ് .

   

എന്നാൽ ഇപ്പോൾ തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ തന്റെ മനോധൈര്യം കൊണ്ട് നേരിട്ട് ഇരിക്കുകയാണ് 12 വയസ്സുകാരൻ ഈ സംഭവം നടക്കുന്നത് മൈസൂരിൽ ആയിരുന്നു. നന്ദൻ എന്ന പേരുള്ള മിടുക്കൻ ആയിരുന്നു അത്. ഈ കുട്ടിയുടെ അച്ഛനെ സ്വന്തമായി ഒരു ഫാം ഹൗസ് ഉണ്ട് അവിടെ കുറച്ച് കന്നുകാലികളെയും വളർത്തുന്നുണ്ടായിരുന്നു. അച്ഛനെ സഹായിക്കാൻ വന്നതായിരുന്നു ആ കുട്ടി. രാത്രി ആയപ്പോൾ കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കാൻ അച്ഛന്റെ കൂടെവൈക്കോൽ എടുക്കാൻ പോയതായിരുന്നു.

കുട്ടി പക്ഷേ പശുക്കൾക്ക് കൊടുക്കാൻ കൂട്ടിയിരുന്ന വൈക്കോലിന്റെ ഇടയിൽ പുള്ളിപ്പുലി പതുങ്ങി ഇരിപ്പുണ്ടായിരുന്നു എന്ന് ആ കുട്ടിക്ക് അറിഞ്ഞില്ലായിരുന്നു. ഇത് അറിയാതെ വൈക്കോൽ എടുക്കാൻ വന്ന കുട്ടിയുടെ പുറത്തേക്ക് ആയിരുന്നു എന്ത് ചെയ്യണമെന്ന് അറിയാതെ അലറി വിളിച്ച അവന്റെ മുന്നിൽ സ്വന്തം അച്ഛനു പോലും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇതിനിടയിൽ പുലി കഴുത്തിലും തോളിലുമായി കടിക്കുകയും ചെയ്തു .

വേദന കൊണ്ട് അവൻ വിളിച്ചുവെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായി പോയി എന്നാൽ വേദന കൊണ്ട് അലറിയെങ്കിലും കൂടെ തന്നെ അവൻ ധൈര്യം വീണ്ടെടുത്ത് ഇരുകൈകൾ കൊണ്ട് പുലിയുടെ കണ്ണില്‍ ആഞ്ഞ് കുത്തുകയായിരുന്നു. കൈവിരൽ കണ്ണിൽ കൊണ്ടതോടെ പുലിക്ക നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ഇട്ടശേഷം കാട്ടിലേക്ക് പുലി ഓടി പോവുകയും ചെയ്തു. പിന്നീട് കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *