വഴിയരികിൽ ഭിക്ഷ യാചിക്കുകയും ഒരു നേരത്തെ അന്നത്തിനുവേണ്ടി പഴയ സാധനങ്ങൾ പെറുക്കി നടക്കുന്ന ഒരുപാട് കുരുന്ന മക്കളെ നമ്മൾ നിരന്തരം വഴിയരികിൽ എല്ലാം കാണാറുണ്ടല്ലോ. അവരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഒരു നേരത്തെ വിശപ്പ് എന്നതിലുപരി ധരിക്കാൻ ഒരു നല്ല വസ്ത്രം പോലും അവർക്കില്ല.
ചുട്ടു പഴുത്ത് കിടക്കുന്ന റോഡിലൂടെ എല്ലാം വെറുംകാൽനടയായി പോകുന്ന കുരുന്നുകളെ കാണുമ്പോൾ നമ്മുടെ നെഞ്ചിൽ കയറി പോകും. അവരുടെ സമപ്രായക്കാരായിട്ടുള്ള കുട്ടികൾ പുതിയ വസ്ത്രങ്ങളിലും പുതിയ ചെരുപ്പുകളും ധരിച്ച് നടക്കുന്നത് കൊതിയോടെയാണ് ഈ കുട്ടികൾ നോക്കി കാണാറുള്ളത്. അത്തരത്തിൽ വീടിന്റെ മുന്നിലെത്തിയ പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീടിന്റെ മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും മാലയും വളയും എന്നിവയെല്ലാം വീട്ടിൽ നിന്നും എടുത്തു നൽകുകയാണ് ഈ സഹോദരങ്ങൾ. വീടിനു മുന്നിൽ തന്റെ സമപ്രായക്കാരിയായ കുട്ടിയെ കണ്ട പെൺകുട്ടിയെ അകത്തു പോയി അവളുടെ ചെരുപ്പ് അവൾക്കായി നൽകി ഇതിന് പിന്നാലെ അകത്തുനിന്നും സഹോദരനും ഇറങ്ങി വന്നു.
ആ കുട്ടിയെ അരികിൽ വിളിച്ച് അവളുടെ കഴുത്തിൽ മുത്തുമാലയം കയ്യില് വളകളും അണിയിക്കുകയും ആണ് ചെയ്യുന്നത്. കാലിൽ ചെരുപ്പ് കൂടി അണിയിച്ചാണ് ആ കുട്ടിയെ ഇവർ പറഞ്ഞയക്കുന്നത് ആ സഹോദരങ്ങളുടെ വലിയ മനസ്സിന് മുൻപിൽ സോഷ്യൽ ലോകം ഒന്നാകെ നമിച്ചു പോവുകയാണ്. സമൂഹത്തിനോട് വളരെ ഉത്തരവാദിത്വമുള്ള പുതുതലമുറയാണ് ഇനി വളർന്നുവരുന്നത്.