ബ്ലോക്കിൽ പെട്ടുപോയ ആംബുലൻസിനെ കണ്ട് ബൈക്ക് യാത്രക്കാരൻ ചെയ്ത പരിശ്രമം കൊടൂര വൈറൽ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ബൈക്ക് യാത്രികന്റെ വീഡിയോ ആണ്. എറണാകുളത്ത് നിന്നും കായംകുളത്തേക്ക് വന്ന ആംബുലൻസ് വൈറ്റിലയിൽ വെച്ച് ട്രാഫിക് ബ്ലോക്കിൽ പെടുകയും എന്നാൽ ആരാണ് എന്താണ് എന്നൊന്നും അറിയാത്ത ഒരു ബൈക്ക് യാത്ര പരിശ്രമമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

ബ്ലോക്കിൽ പെട്ട ആംബുലൻസിന് വഴിയൊരുക്കാൻ പെടാ പെടുന്ന ബൈക്ക് യാത്രകാരൻ ഏവരുടെയും മനസ്സ് കവരും. അര കിലോമീറ്റർ ഓളം ആംബുലൻസിന് മുന്നിലും പുറകിലുമായി ഓടിനടന്ന് വഴിയൊരുക്കുന്ന ആ പയ്യന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രവർത്തി ചെയ്ത ആ വലിയ മനസ്സുകാരനായ ബൈക്ക് യാത്രക്കാരനായ യുവാവിനെ കണ്ടെത്താൻ വീഡിയോ എല്ലാവരും തന്നെ ഷെയർ ചെയ്യുകയാണ്. ആരാണ് എന്താണ് എന്നൊന്നും അറിയില്ല എങ്കിലും ഒരു ജീവന്റെ വില തിരിച്ചറിഞ്ഞു ഓടി പാഞ്ഞു ആംബുലൻസിനെ വഴിയൊരുക്കിയ ആ പയ്യന്റെ നല്ല മനസ്സിനെ എല്ലാവരും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ നൽകി.

സമൂഹത്തിനോട് നീതിപുലർത്തേണ്ട നമ്മൾ ഇതെല്ലാം തന്നെ കണ്ടുപിടിക്കേണ്ട കാര്യം തന്നെയാണ്. ഒരു ജീവൻ അത് ആരുടെയാണെങ്കിലും നമുക്ക് അറിയുന്നതോ അറിയാത്തതോ ആയിക്കോട്ടെ അതിനെ രക്ഷിക്കേണ്ട ചുമതല മനസ്സാക്ഷിയുള്ള ഓരോ മനുഷ്യന്റെതുമാണ്.സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിയാത്ത ഇതുപോലെയുള്ള ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തികളും ഉണ്ട്. ഇവരെയെല്ലാം കണ്ട് നമ്മൾ ഇത്തരത്തിൽ സമൂഹത്തിന് വേണ്ട നല്ല കാര്യങ്ങൾ എല്ലാം ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *