നമ്മുടെ സഹോദരിമാർ ഈ സമൂഹത്തിൽ സുരക്ഷിതയാണോ ആ സമയത്ത് ഒരു പെൺകുട്ടി വഴിയിലൂടെ നടന്നു പോയാൽ അവളെ നശിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന പല ആളുകളെയും സമൂഹത്തിൽ കാണാം അതുപോലെ ഈ സമൂഹത്തിൽ ഒരു പെൺകുട്ടി സഹായം ചോദിച്ചു മുന്നോട്ടു വന്നാൽ എത്രപേർ അവരെ സഹായിക്കാനായി വരും. പലപ്പോഴും ഒറ്റയ്ക്കായി പോകുന്ന അവരെ സഹായിക്കാൻ എത്ര പേരാണ് മുന്നോട്ടുവരുന്നത്.
ഒരു ടിവി ചാനൽ പബ്ലിക് ആയി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി നിങ്ങളുടെ മുൻപിൽ ഒരു പെൺകുട്ടി സഹായം ചോദിച്ചു വന്നാൽ നിങ്ങൾ എന്ത് ചെയ്യും എന്ന്. അതിനെല്ലാവരും തന്നെ പറഞ്ഞത് ഉടനെ സഹായിക്കും എന്നായിരുന്നു. പക്ഷേ ഇവരത് യഥാർത്ഥ ജീവിതത്തിൽ പാലിക്കുമോ എന്നറിയാൻ ഒരു പെൺകുട്ടി എക്സ്പീരിമെന്റ് നടത്തിയതായിരുന്നു ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ഗർഭിണിയായ ആ പെൺകുട്ടിയെ സഹായിക്കാൻ പോയിട്ട് ഒന്ന് തിരിച്ചു നോക്കാൻ പോലും പലരും തയ്യാറായില്ല. അതിൽ കൂടുതലും സ്ത്രീകൾ തന്നെയായിരുന്നു സഹായിക്കാതെ പോയത്. മാത്രമല്ല പല മാന്യന്മാരായിട്ടുള്ള പുരുഷന്മാരും അവരുടെ അവസ്ഥ മുഴുവൻ പറഞ്ഞിട്ടും സഹായിക്കാൻ തയ്യാറായില്ല.
എന്നാൽ പല യുവാക്കളും ആ പെൺകുട്ടിയെ സഹായിക്കാനായി മുന്നോട്ടു വരികയും ചെയ്തിരുന്നു. ഒടുവിൽ വഴിയിൽ ഭിക്ഷ യാചിക്കുന്ന വ്യക്തിയോട് തട്ടിയ അവസ്ഥ മുഴുവൻ പറഞ്ഞപ്പോൾ തനിക്ക് ഭിക്ഷയായി ലഭിച്ച പണം എല്ലാം തന്നെ ആ പെൺകുട്ടിക്ക് വേണ്ടി നൽകുകയായിരുന്നു. പിന്നീട് ഒരു സോഷ്യൽ മെസ്സേജിന് വേണ്ടിയുള്ള ഒരു വീഡിയോ മാത്രമായിരുന്നു എന്ന് പറയുകയും പൈസ തിരികെ നൽകുന്നതും വീഡിയോയിൽ കാണാം. ഇതാണ് ഈ സമൂഹത്തിന്റെ യഥാർത്ഥ മുഖച്ഛായ.