അച്ഛനെയും അമ്മയെയും ഒരു ഭാരമായി മാത്രം കാണുന്ന പുതിയ തലമുറകൾ തീർച്ചയായും കണ്ടിരിക്കേണ്ട മനോഹരമായ കാഴ്ച.

ഇന്നത്തെ കാലത്ത് വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കാൻ മടി കാണിക്കുന്ന കാലത്താണല്ലോ നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത് അച്ഛനെയും അമ്മയെയും യാതൊരു ദാശണ്യവും കൂടാതെ അനാഥാലയങ്ങളിലേക്ക് തള്ളിയിടുന്ന മക്കൾ ഉള്ള കാലത്താണ് നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത്.

   

വളർന്നു വലുതാകുമ്പോൾ അച്ഛനെയും അമ്മയെയും നോക്കാൻ സമയമില്ലാതെ ആകുന്നു ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അവരെ അവർ മറന്നു പോകുന്നു. എന്നാൽ എത്ര തിരക്കുകൾ ഉണ്ടായിട്ടും ജീവിതത്തിൽ എത്ര പ്രതിസന്ധികൾ ഉണ്ടായിട്ടും നമ്മളെയൊക്കെ ചേർത്തുപിടിക്കുന്ന അച്ഛനമ്മമാരുടെ കാലഘട്ടത്തെപ്പറ്റി നമ്മൾ എപ്പോഴും മറന്നു പോവുകയാണ്.

ഇതുപോലെ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കൾ ചിന്തിക്കേണ്ട ഒരു കാര്യം ഭാവിയിൽ ഈ അവസ്ഥ അവർക്കും വരും എന്നതാണ്. ഇന്നത്തെ കാലത്തെ എല്ലാവരും കാണേണ്ട ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായമായ തന്റെ അമ്മയ്ക്ക് ഐസ്ക്രീം കോരി കൊടുക്കുന്ന ഒരു മധ്യവയസ്കരായ മകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത് .

ഏതോ യാത്ര കഴിഞ്ഞു വരും വഴി വഴിയരികെ വിശ്രമിക്കാൻ ഇരിക്കുന്ന അമ്മയ്ക്ക് മകൻ ഐസ്ക്രീം കോരി നൽകുന്ന ദൃശ്യങ്ങൾ പകർത്തിയത് അവിടെയുണ്ടായിരുന്ന വഴിയോര കടക്കാരനാണ്. ഇത്തരം മനോഹരമായ കാഴ്ചകൾ ഇന്നത്തെ തലമുറ കാണേണ്ടത് തന്നെയാണ്. എത്ര വയസ്സായാലും അവർ തങ്ങൾക്ക് അച്ഛനമ്മമാർ തന്നെയാണ് മരണം വരെ അവരെ നോക്കേണ്ട ചുമതല നമ്മൾക്ക് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *