ഏകദേശം മൂന്നു വർഷങ്ങൾക്കുശേഷം ആയിരുന്നു അച്ഛൻ തന്റെ കാണാതായിപ്പോയ മകനെ കാണുന്നത്. സർപ്രൈസ് ആയിരുന്നു ആ ഒരു കൂടിക്കാഴ്ച അതിന്റെആകാംക്ഷ അച്ഛന്റെ മുഖത്ത് വ്യക്തമായിരുന്നു. ഇതുപോലെ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ വയറലായി കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ പങ്കുവെച്ച വ്യക്തി പറഞ്ഞത് ഇപ്രകാരമായിരുന്നു കുറച്ചുനാളുകളായി അയാളുടെ ഭാര്യയുടെ വീടിന്റെ ഭാഗത്തായി ഈ കുട്ടിയെ കാണുന്നത്.
ഭക്ഷണം എന്തെങ്കിലും ചോദിച്ചാൽ മാത്രം വേണം എന്ന് പറയും. പക്ഷേ പെട്ടെന്നൊരു ദിവസമായിരുന്നു അവനെ ആ തെരുവുകളെ കാണാതായത്. എല്ലാവരും തന്നെ അന്വേഷിക്കുകയും അവസാനം കണ്ടെത്തുകയും ചെയ്തു. അച്ഛൻ തന്നെ മകനെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. പത്താം ക്ലാസ് പാസായ സമയത്തായിരുന്നു അവനെ കാണാതെ പോയത്.
ആകെ രണ്ടുമൂന്നു കാര്യങ്ങൾ മാത്രമേ അവൻ ഓർമ്മയുള്ളൂ അവന്റെ പേരും അച്ഛന്റെ പേരും പിന്നെ ഫോൺ നമ്പറും. അങ്ങനെ ഈ കുട്ടിയെ കണ്ടെത്തിയ വ്യക്തിയായിരുന്നു പറഞ്ഞ വിവരങ്ങളെല്ലാം വെച്ച് അച്ഛനെ കണ്ടെത്തിയത്. തുടർന്ന് അച്ഛനെ കിട്ടിയതും അവർക്ക് പരസ്പരം കാണാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതും. ഈ വീഡിയോ കാണുന്നവർക്ക് എല്ലാം മനസ്സിലാകുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്.
ഈ വർഷങ്ങളുടെ ഇടയിൽ അവൻ എന്തോ സംഭവിച്ചിട്ടുണ്ട് കാരണം അച്ഛനെ കണ്ടതിന്റെ ഒരു അമ്പരപ്പ് ഒന്നുംതന്നെ മുഖത്ത് നമുക്ക് കാണാൻ സാധിക്കില്ല. ഓർമ്മക്കുറവ് സംഭവിച്ചിട്ടുണ്ട് എന്നത് വളരെ വ്യക്തമാണ്. അച്ഛൻ അവനെ കണ്ട ഉടനെ കെട്ടിപ്പിടിച്ച് നടക്കുന്നത് ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും. അച്ഛന്റെ സ്നേഹം കൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ തന്നെ അവൻ എല്ലാ കാര്യങ്ങളും മനസ്സിലാക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.