മീനു ഒരിക്കൽ ഞാൻ വരും അന്നും നിനക്ക് എന്നോട് ഇപ്പോഴുള്ള സ്നേഹം ഉണ്ടെങ്കിൽ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും മീനുവിനോട് അതും പറഞ്ഞ് ജയൻ തിരിഞ്ഞു നടന്നു. ഈ അനാഥനായ എന്നെ സ്നേഹിക്കാൻ അവൾക്ക് ഭ്രാന്താണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട് കാരണം അവൾ വലിയ വീട്ടിലെ കുട്ടിയാണ് കുടുംബക്കാരും അച്ഛനും അമ്മയും എല്ലാവരും ഉള്ള ഒരു വലിയ വീട്ടിലെ കുട്ടി ഞാൻ ഒരു അനാഥാലയത്തിൽ വളർന്ന ആരോരുമില്ലാത്ത അനാഥൻ. പക്ഷേ അവൾ ഉള്ളപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും മറ്റെന്തൊക്കെയോ ആണ് അവൾക്കും അതുപോലെ തന്നെ. ഒരിക്കൽ അവളുടെ നിർബന്ധപ്രകാരം ജയൻ വീട്ടിലേക്ക് പോയപ്പോൾ അവിടത്തെ അച്ഛനെയും അമ്മയുടെയും അച്ഛമ്മയുടെയും എല്ലാം സ്നേഹം കണ്ടപ്പോൾ ഒരു നിമിഷം ചിന്തിച്ചു പോയി ഇവരെല്ലാം എന്റെ സ്വന്തമായിരുന്നു .
എങ്കിൽ അന്ന് തീരുമാനിച്ചതാണ് എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം സമ്പാദിക്കണം ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കണം. മീനുവിനോട് അതും പറഞ്ഞ് നേരെ കൂടെ സുരേഷേട്ടനെ കാണാനാണ് പോയത് ആളെ ചെന്നൈയിലാണ്. അവിടെ എത്തിയപ്പോൾ സുരേഷേട്ടൻ അവിടെയില്ല പക്ഷേ തിരിച്ചു പോകാനുള്ള പൈസ ഇല്ലാതിരുന്നപ്പോൾ ആ ഓഫീസിൽ തന്നെ മാനേജരോട് ഒരുപാട് അപേക്ഷിച്ചു ഒടുവിൽ ഒരു ഹെൽപ്പർ ജോലി തരപ്പെടുത്തി. കുറേ വർഷക്കാലം അവിടെ ഹെൽപറായി നിന്നു പിന്നീട് അവിടത്തെ മുരുകൻ മുതലാളിക്ക് കാലക്രമേണ ജയൻ ഒരു അനിയനായി മാറുകയായിരുന്നു അവന് സ്വന്തമായി ഒരു ഷോപ്പ് തന്നെ അയാൾ ഇട്ടുകൊടുത്തു. നീണ്ട 15 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഞാൻ ആഗ്രഹിച്ചത് പോലെ ജീവിതത്തിൽ വലിയ നിലയിൽ എത്തിയിരിക്കുന്നു സമ്പാദിക്കാൻ തുടങ്ങിയിരിക്കുന്നു കണ്ണടയ്ക്കുമ്പോൾ എപ്പോഴും മീനു മാത്രമായിരുന്നു .
മുന്നിൽ വന്നത് അവളായിരുന്നു ജീവിതത്തിൽ എപ്പോഴും ഒരു പ്രചോദനമായി ഉണ്ടായത് ഒരിക്കൽ മുരുകൻ മുതലാളിയോട് പറഞ്ഞു എനിക്ക് നാട്ടിലേക്ക് ഒന്ന് പോകണം അതിനെ നിനക്ക് നാട്ടിൽ ആരുണ്ട് എനിക്ക് ഞാൻ വളർന്ന അനാഥാലയവും കോളേജും എല്ലാം ഒന്ന് കാണണം മീനുവിനെ പറ്റി മനപൂർവ്വം ജയൻ ഒന്നും പറഞ്ഞില്ല. ജയൻ സ്വന്തം കാറിൽ കേരളത്തിലേക്ക് വച്ച് പിടിച്ചു.15 വർഷത്തിന്റെ മാറ്റം അവിടെ ശരിക്കും കാണാമായിരുന്നു. മീനുവിന്റെ വീട്ടിൽ വണ്ടി കൊണ്ടുവന്ന നിർത്തുമ്പോൾ അവിടെ ആരെയും കണ്ടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു 10 വയസ്സുകാരി ഇറങ്ങി വന്നു നിങ്ങൾ ആരാണ് ഇത് മീനാക്ഷിയുടെ വീടല്ലേ അതേ എനിക്ക് ഒന്ന് കാണണം.
അങ്കിൾ അമ്മയെ കാണാൻ വന്നതാണോ വരൂ കയറിയിരിക്കാൻ ഞാൻ വിളിക്കാം. മനസ്സിൽ പെട്ടെന്ന് ഒരു ഞെട്ടലാണ് ഉണ്ടായത് നീണ്ട 15 വർഷം എന്തുവേണമെങ്കിലും സംഭവിക്കാം എനിക്കറിയാം വീട്ടുകാരുടെ നിർബന്ധപ്രകാരം അവൾക്ക് നിന്നു കൊടുക്കേണ്ടി വന്നിരിക്കാം ഇനി എന്തിനാണ് ഞാൻ മീനാക്ഷിയെ കാത്തുനിൽക്കുന്നത് പോയാലോ എന്ന് മനസ്സിൽ വളരെയധികം ചിന്തിച്ചു പക്ഷേ ഇതുവരെ വന്ന നിലയ്ക്ക് അവളെ ഒന്ന് കണ്ടു പോകാം എന്ന് ഉറപ്പിച്ചു. മോളുടെ പേര് എന്താണ് എന്റെ പേര് ജയശ്രീ അമ്മ ജയ എന്ന് വിളിക്കും അവൾ എന്നെ മറന്നിട്ടില്ല ജയൻ മനസ്സിൽ ഓർത്തു. അച്ഛൻ എവിടെയും ജയൻ ചോദിച്ചു അച്ഛൻ പറഞ്ഞു മുഴുപ്പിക്കുന്നതിനു മുൻപേ മീനാക്ഷി അവിടെ എത്തി. അമ്മയെ കാണാൻ വന്നതാണ് ഉമ്മറത്ത് നിൽക്കുന്ന ആളെ കണ്ടപ്പോൾ മീനാക്ഷി ശരിക്കും ഞെട്ടി ജയൻ മീനാക്ഷിയെ കണ്ടപ്പോൾ അവൾക്ക് പ്രത്യേകിച്ച് ഒരു മാറ്റം പോലും സംഭവിച്ചിട്ടില്ല കൂടുതൽ സുന്ദരിയായിട്ടേയുള്ളൂ.
അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന അകത്തു നിന്നും അമ്മ കടന്നുവന്നു. ആളെ പെട്ടെന്ന് മനസ്സിലായില്ല എങ്കിലും പിന്നീട് അമ്മ തിരിച്ചറിഞ്ഞു. മോനേ ജയാ നീയായിരുന്നോ വരും അകത്തേക്ക് കയറിയിരിക്കു. അമ്മ ജയശ്രീയെ കയ്യിൽ പിടിച്ച് ജയന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇത്രയും നാൾ ചോദിച്ചിരുന്നില്ല മോളുടെ അച്ഛൻ എവിടെയാണെന്ന് ഇതാണ് മോളുടെ അച്ഛൻ. ജയനെ പെട്ടെന്ന് ഒന്നും തന്നെ മനസ്സിലായില്ല. നീ പോയതിനുശേഷം അപ്രതീക്ഷിതമായിട്ടാണ് എനിക്ക് കിട്ടിയത്. അവൾക്കും ആരോരുമില്ല പിന്നീട് നമ്മുടെ മകളായി ഞാൻ വളർത്തി. ജയൻ മോളുടെയും മീനാക്ഷിയെയും ചേർത്തുപിടിച്ചു രണ്ടുപേരെയും പരസ്പരം ചുംബനങ്ങൾ നൽകി. അച്ഛാ ജയശ്രീയുടെ ആ വിളി വേണ്ടി മനസ്സുംകണ്ണും നിറച്ചു. ഇത്രയും കാലത്തെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു.