തോമസ് എന്ന പിതാവ് തന്റെ മകൾക്ക് വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പഠിക്കാൻ മിടുക്കി എല്ലാവരോടും നല്ല രീതിയിൽ തന്നെ പെരുമാറുകയും ചെയ്തിരുന്ന മകൾ പെട്ടെന്ന് ആയിരുന്നു ആരോടും സംസാരിക്കാതെ ആയത്. മകളുടെ പെട്ടെന്ന് ഉണ്ടായ മാറ്റം അച്ഛൻ നല്ലതുപോലെ തിരിച്ചറിയുന്നുണ്ടായിരുന്നു. വീട്ടിൽ വന്നാലോ പഠിപ്പ് മാത്രമായിരുന്നു അവളുടെ ശ്രദ്ധ പരീക്ഷകളിൽ എന്നാൽ തോൽക്കുകയും ചെയ്തു. മകളോട് സ്കൂളിലും എല്ലാം ഇതിന്റെ കാരണം അറിയാൻ അച്ഛൻ ചോദിച്ചു പക്ഷേ ആർക്കും ഒന്നും അറിയില്ല.
പക്ഷേ സത്യം ഒരായിരുന്നില്ല എന്തോ പ്രശ്നമുണ്ടെന്ന് അച്ഛനെ ഉറപ്പായിരുന്നു മകളെ ഡോക്ടറെ കാണിച്ചു അതിലും കാര്യമുണ്ടായില്ല. അവൾ പോകുന്ന വഴിയിൽ ആയിരിക്കും ചിലപ്പോൾ പ്രശ്നം വീട്ടിൽ എപ്പോഴും അച്ഛൻ ഉണ്ടാവുകയും ചെയ്യും. അത് കണ്ടുപിടിക്കാനായി അച്ഛൻ ചെയ്ത മാർഗ്ഗമായിരുന്നു മകളുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. എന്നും സ്കൂളിൽ പോകുമ്പോൾ മകളുടെ മുടി കെട്ടി കൊടുക്കുമായിരുന്നു അച്ഛൻ മകളുടെ മുടിയുടെ ഇടയിലായി ഒരു റെക്കോർഡർ വയ്ക്കുകയായിരുന്നു.
പതിവുപോലെ ആൾ സ്കൂളിലേക്ക് പോരുകയും തിരികെ വരുകയും ചെയ്തു വന്നതിനുശേഷം മകളുടെ മുടിയിൽ നിന്നും ആ റെക്കോർഡ് എടുത്ത് പരിശോധിച്ചപ്പോൾ അച്ഛൻ ശരിക്കും ഞെട്ടി. അവളെ പഠിപ്പിക്കുന്ന ടീച്ചർ അവളെ മോശമായിസംസാരിക്കുകയും അവളെ വഴക്ക് പറയുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു എന്തെങ്കിലും ചെയ്യണം സ്കൂളിൽ അറിയിച്ചിട്ട് കാര്യമില്ല. ചിലപ്പോൾ തന്റെ മകൾ രക്ഷപ്പെടാം എന്നാൽ ആ ടീച്ചർ കാരണം മറ്റു കുട്ടികൾക്കും ഇതേ പ്രശ്നം തന്നെ ഉണ്ടാകും.
ഈ റെക്കോർഡിങ് സോഷ്യൽ മീഡിയയിൽ അച്ഛൻ പബ്ലിഷ് ചെയ്യുകയായിരുന്നു. അതോടെ സ്കൂളിലെ ടീച്ചറെ പുറത്താക്കേണ്ടി വന്നു നിയമ നടപടിയും എടുത്തു. ഇതുപോലെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളോട് പോലും തുറന്നു പറയാൻ പറ്റാതെ പോകുന്ന പല സന്ദർഭങ്ങളും ഉണ്ടാകാം അത് അവർ അറിയാതെ കണ്ടുപിടിച്ച പ്രശ്നങ്ങൾ തീർത്തു വെച്ചില്ല എങ്കിൽ മക്കളുടെ ഭാവിയെ അത് സാരമായി ബാധിക്കും.