വീടെല്ലാം പോട്ടി വിജയമ്മ തെക്കേ തൊടിയിൽ നോക്കി പ്രാണൻ പട്ടടയിൽ അമർന്നു എങ്കിലും വേലി തിരിച്ചെ അത്രയും മണ്ണ് പോലെ സൂക്ഷിച്ചിട്ടുണ്ട് വിജയമ്മ. രാമേട്ടാ ഞാൻ നമ്മുടെ മോളെ കാണാൻ പോകുന്നു കുറച്ചുദിവസമായി അവളെ കാണണമെന്ന് വിചാരിക്കുന്നു. നമ്മുടെ കൊച്ചു മകനെയും കാണണം ഞാൻ പോയി വരാം. വിജയ ബസ്റ്റോപ്പിലേക്ക് നടന്നു അവിടെ ധാരാളം ആളുകൾ ഉണ്ടായിരുന്നു അപ്പോൾ മനസ്സിലായി പോയിട്ടില്ല എന്ന് പരിചയത്തിലുള്ള ഒരു കുട്ടിയെയും അതിനിടയിൽ കണ്ടു അവൾ ചോദിച്ചു എന്ന് ജോലിക്ക് പോയില്ല ഞാൻ എന്റെ മോളെ കാണാൻ പോകുന്നു.
അപ്പോഴേക്കും ബസ് വന്നു കൊച്ചു മകന് വേണ്ടി കുറെ സാധനങ്ങളും മധുരപലഹാരങ്ങളുമായി ഞാൻ അവളുടെ വീടിന്റെ അടുത്തേക്ക് എത്തി. മുൻപിൽ മകൻ അനീഷിന്റെ ബൈക്ക് ഉണ്ടായിരുന്നു ഞാൻ അകത്തേക്ക് കയറിയതും അനീഷ് എഴുന്നേറ്റ് നിന്നു. അമ്മേ കയറിയിരിക്കൂ സുഖമല്ലേ അമ്മയ്ക്ക് അമ്മു ദേ അമ്മ വന്നിരിക്കുന്നു. മരുമകന്റെ സ്നേഹവായങ്ങൾ കണ്ട് അമ്മയുടെ മനസ്സ് നിറഞ്ഞു അവർ കുറെ നേരം സംസാരിച്ചു മകൾ അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മയുടെ അടുത്തേക്ക് ഓടി വന്നു .
സന്തോഷം അവളുടെ മുഖത്ത് ഉണ്ടെങ്കിലും എവിടെയോ സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു. കുറേനേരം അവരുമായി സംസാരിച്ചു പോകാൻ സമയമായപ്പോൾ യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി അതിനിടയിൽ ആയിരുന്നു ഓർത്തത് കൊച്ചുമകനെ മൊബൈൽ ഫോൺ കളിക്കാൻ കൊടുത്ത അവിടെത്തന്നെ വെച്ചുപോയി എന്നത്. തിരികെ എടുക്കാനായി നടന്നപ്പോഴായിരുന്നു അനീഷിന്റെ ഉയർന്ന ശബ്ദം ഞാൻ കേൾക്കുന്നത്. നിന്റെ അമ്മ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടേക്ക് വന്നത് അവർ ഇപ്പോഴും ജോലി ചെയ്യുന്നതല്ലേ.
എന്തെങ്കിലും സഹായങ്ങൾ നമുക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ടോ വെറുതെ ഇങ്ങോട്ട് വരും നീ ഇപ്പോൾ എന്തിനാണ് വെറുതെ കരയുന്നത് നിന്റെ അമ്മ ചത്തോ ഇപ്പോഴങ്ങോട്ട് പോയല്ലേ ഉള്ളൂ ശരിക്കും ഞാൻ തളർന്നുപോയി ഇവനെ ഇതുപോലെ ഒരു മുഖമുണ്ടായിരുന്നു എന്റെ മുൻപിൽ എത്ര സന്തോഷത്തോടെയാണ് പെരുമാറാറുള്ളത് ഞാൻ അവരെ ബുദ്ധിമുട്ടിക്കാതെ പിറകിലൂടെ അകത്തേക്ക് കടന്നു. അപ്പോൾ മകളെ അടിക്കാൻ ആയി നിൽക്കുന്ന അനീഷിനെയാണ് ഞാൻ കണ്ടത് ഉടനെ തന്നെ അവന്റെ കയ്യിൽ കയറി ഞാൻ പിടിച്ചു പെട്ടെന്നുള്ള എന്റെ വരവ് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.
നാലു വർഷങ്ങൾക്കു മുൻപ് എന്റെ മകളെ ഞാൻ നിനക്ക് കല്യാണം കഴിപ്പിച്ച് തരുമ്പോൾ നിനക്ക് പറയത്തക്ക ആരുമില്ല ഒരു അനിയത്തി മാത്രം. അന്ന് നീ പറഞ്ഞ ഒരു വാക്കുണ്ട് അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് അമ്മുവിനെ കല്യാണം കഴിപ്പിച്ച് തന്നാൽ അവളിലൂടെ ഒരു അമ്മയെ ആയിരിക്കും എനിക്ക് കിട്ടുക എന്നത്. നിന്റെ അടികൊള്ളാൻ വേണ്ടിയല്ല എന്റെ മകളെ ഞാൻ കല്യാണം കഴിപ്പിച്ച് തന്നത് എനിക്ക് ഇപ്പോഴും അധ്വാനിക്കാനുള്ള ശേഷിയുണ്ട് ഞാൻ എന്റെ മകളെ നോക്കിക്കോളാം. മോളെ മതി ഇവിടെ നിന്നത് ഇപ്പോൾ നീ എന്റെ കൂടെ ഇറങ്ങി വരണം. അനിയന്റെ മുൻപിലൂടെ മകളുടെയും കൊച്ചു മകനെയും കൈപിടിച്ച് വിജയമ്മ അവിടെ നിന്നും ഇറങ്ങി.