നിർത്താതെ പെയ്യുന്ന മഴ നമുക്ക് എത്രത്തോളം നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ കാണുന്നതും കേൾക്കുന്നതും അനുഭവിച്ചിട്ടുള്ളതുമാണ്. മഴ ഒരുപാട് കൂടിയാൽ അത് വളരെ ബുദ്ധിമുട്ടായി വരും. അതുപോലെ ചൂട് വല്ലാതെ കൂടിയാലും ബുദ്ധിമുട്ടായി വരും. എന്നാൽ ഇത് രണ്ടും നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ ശക്തമായും മിതമായും ലഭിക്കുന്നവയാണ്. നമ്മുടെ സഹായത്തിനു വേണ്ടി മറ്റുള്ളവർ നമുക്ക് മുൻപിൽ നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കാതെ തന്നെ മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുകയാണ് .
ഓരോ മനസ്സാക്ഷിയുള്ള മനുഷ്യരും ചെയ്യേണ്ടത്. പറയാതെ നമ്മൾ കൊടുക്കുന്ന സഹായങ്ങൾക്ക് വലിയ വില ആയിരിക്കും അവരുടെ മനസ്സിൽ ഉണ്ടാവുക. ഇവിടെ ഇതാ കോരി ചൊരിയുന്ന മഴയത്ത് ബൈക്ക് യാത്രകൾക്ക് ഒട്ടും തന്നെ സുഖകരമായി വണ്ടിയോടിച്ചു പോകാൻ സാധിക്കില്ല മഴക്കാലത്ത് അതുപോലെയുള്ള നിരവധി വീഡിയോകളും അപകടം വീഡിയോകളും നമ്മൾ കാണുന്നതാണല്ലോ .
പലരും ശക്തമായി മഴ പെയ്യുമ്പോൾ എവിടെയെങ്കിലും കയറി നിൽക്കുകയാണ് പതിവ് എന്നാൽ അതിനും പറ്റാത്ത സാഹചര്യമുണ്ടായാലോ കോരിച്ചൊരിയുന്ന മഴയത്ത് അതുപോലെ തന്നെ നിൽക്കേണ്ട അവസ്ഥ വരും എന്നാൽ ഇവിടെ അതുപോലെയുള്ള അവസ്ഥയിൽ നിന്ന് ഒരു വ്യക്തിയെ സഹായിച്ച ജെസിബി ഡ്രൈവറാണ് ഹീറോയായി മാറിയിരിക്കുന്നത്. മഴ ശക്തമായി പെയ്തതുകൊണ്ടുതന്നെ അയാൾക്ക് പോകാൻ സാധിക്കില്ലായിരുന്നു .
എന്നാൽ കയറി നിൽക്കാൻ ഒരു ഇടം പോലും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ റോഡിന്റെ സൈഡിൽ നിന്ന് അച്ഛനുമകൾക്കും തന്റെ കയ്യിൽ നിന്നും ഒരു സഹായം ചെയ്യുകയാണ് ഒരു കൈ അച്ഛനെയും മകളുടെയും തലയ്ക്ക് മുകളിലായി വരും വിധത്തിൽ ഒരു മറ തന്നെ തീർക്കുകയായിരുന്നു ഒട്ടും തന്നെ മഴ നനയാതെ അവരെ സംരക്ഷിക്കുകയും ചെയ്തു. ഇതൊന്നും അയാൾ ആവശ്യപ്പെട്ടിട്ടില്ല അയാൾ ചെയ്തത് ഇതുപോലെ ആയിരിക്കണം നമ്മളെല്ലാവരും. നമുക്ക് പറ്റുന്ന രീതിയിൽ എല്ലാവരെയും സഹായിക്കുകയാണ് വേണ്ടത്.