മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞുങ്ങളെക്കാൾ വലിയവരായി മറ്റാരും തന്നെ ഉണ്ടാകില്ല പ്രസവിച്ച് കയ്യിലേക്ക് കിട്ടുന്ന ആ സമയം മുതൽ അവർ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് അവരെ സംരക്ഷിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ആണ് അവർ ചെയ്യുന്നത് അതിനുവേണ്ടി ഒരു കോട്ടം പോലും അവർ വരുത്തില്ല മാത്രമല്ല കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം ഓടി വരുന്നതും അമ്മമാർ തന്നെയായിരിക്കും എന്നാൽ ആ കുഞ്ഞ് കയ്യിൽ നിന്ന് നഷ്ടപ്പെട്ടാലോ .
അതിന്റെ ഒരു മാനസിക അവസ്ഥ നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. ഇവിടെ ഒരു മൃഗശാലയിൽ കുഞ്ഞ് മരണപ്പെട്ടുപോയ ഒരു ഗോറില്ല. മൃഗശാല കാണാനായി വന്ന ഒരു വയസ്സുള്ള കുഞ്ഞിനെ കണ്ടു ചെയ്തത് കണ്ടോ. ഗോറില്ലകളെ കാണുന്നതിനുവേണ്ടി അമ്മയും കുഞ്ഞും കൂടി അവിടെ എത്തിയതായിരുന്നു ക്ഷീണം കൊണ്ട് ചില്ലിന്റെ അരികിൽ അവർ ഇരുന്നു. കുഞ്ഞിനെ കണ്ട് അവിടെ ഉണ്ടായിരുന്ന ഗോറില്ല ഓടി വരികയും കുഞ്ഞിനെ കണ്ട സന്തോഷത്തിൽ കുറെ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു.
ആ കുഞ്ഞിനെ കയ്യിലെടുക്കുന്നത് പോലെയും കെട്ടിപ്പിടിക്കുന്നത് പോലെയും താലോലിക്കുന്നത് പോലെയുമുള്ള നിരവധി ആക്ഷനുകൾ ആയിരുന്നു ഗോറില്ല കാണിച്ചത് എന്നാൽ അതെല്ലാം അവർക്ക് വളരെയധികം കൗതുകം ഉണ്ടാക്കുന്നതായിരുന്നു പക്ഷേ അതിന്റെ പിന്നിലുള്ള കാരണമറിഞ്ഞപ്പോഴാണ് അവരുടെ കണ്ണുകൾ നിറഞ്ഞുപോയത് അവിടെയുള്ള വാച്ച്മാൻ ആണ് അപ്പോൾ പറഞ്ഞത് അതിന്റെ കുഞ്ഞ് കുറച്ചു ദിവസങ്ങൾക്കു മുൻപ് മരണപ്പെട്ടു.
എന്ന് തന്റെ കുഞ്ഞിനെ പിരിഞ്ഞുകൊണ്ടുള്ള ജീവിതമാണ് അതിന്റെത് അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിന്റെ പ്രായത്തിലുള്ള മറ്റൊരു കുഞ്ഞിനെ കണ്ടപ്പോൾ അതിനെ തന്റെ വാത്സല്യത്തെ അടക്കി വയ്ക്കാൻ സാധിച്ചില്ല അതായിരുന്നു കാണിച്ചത്. ഈ പ്രവർത്തി അവിടെയുള്ളവരെ എല്ലാം തന്നെ വളരെ സങ്കടപ്പെടുത്തുന്നത് ആയിരുന്നു.