നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ആപത്തുകൾ സംഭവിച്ചാലോ വേദനകൾ ഉണ്ടായാലോ മുറിവുകൾ പറ്റിയാലോ അത് പറയാനും മറ്റുള്ളവർക്ക് മുൻപിൽ കാണിച്ചു കൊടുക്കാനും നമുക്ക് സാധിക്കും. എന്നാൽ സംസാരിക്കാൻ കഴിയാത്ത മിണ്ടാപ്രാണികളുടെ അവസ്ഥ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ശക്തമായ വേദനകൾ ശരീരത്തിൽ ഉണ്ടെങ്കിലും അതൊന്നു പറയാൻ പോലും അവർക്ക് സാധിക്കില്ല.
എന്നാൽ നമ്മളിൽ പലരും അവരുടെ കഷ്ടതകളും മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ അത് അവരുടെ പ്രശ്നങ്ങളെ ഇല്ലാതാക്കി അവരെ സന്തോഷിപ്പിക്കും. അത്തരത്തിൽ കാലിൽ മുറിവ് പറ്റി വേദന അനുഭവിക്കുന്ന നായ്ക്കുട്ടിയെ കണ്ട് ഈ യുവാവ് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
തന്റെ കാലിൽ മുറിവ് പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയാണ് യുവാവ് തന്റെ അടുത്തേക്ക് വന്നിരിക്കുന്നത് എന്ന നായക്കുട്ടിക്ക് മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടുതന്നെ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു നായക്കുട്ടിയും അയാളുടെ മുൻപിൽ ഇരുന്നത്. നായ്ക്കുട്ടിയുടെ കയ്യിൽ പരിക്കുപറ്റിയ ഭാഗത്ത് എല്ലാം മരുന്നുകളും കെട്ടിവച്ച് മുഴുവൻ സുഖം ആക്കാനുള്ള മാർഗങ്ങൾ എല്ലാം അവർ ചെയ്തു കൊടുത്തു. അതോടൊപ്പം തന്നെ നായക്കുട്ടിക്ക് സമാധാനം നൽകുവാൻ തലയിൽ തലോടുന്നതും നമുക്ക് വീഡിയോയിൽ കാണാം.
അവരുടെ ഓരോ സ്നേഹ തലോടലുകളും നായക്കുട്ടിക്ക് വളരെയധികം ആശ്വാസമായിരുന്നു നൽകിയത്. മുറിവ് എല്ലാം തന്നെ കിട്ടിയതിനുശേഷം വളരെ സ്നേഹത്തോടെ നന്ദിയോടെ നായക്കുട്ടി അവരെ നോക്കുന്നത് കാണുമ്പോൾ നമ്മുടെ കണ്ണുകളും നിറഞ്ഞു പോകും. ഒന്ന് നന്ദി പറയാൻ പോലും ആ നായ കുട്ടിക്ക് സാധിക്കുന്നില്ലല്ലോ. എന്നാൽ ഒരു കാര്യം ഉറപ്പാണ് ജീവിതത്തിൽ അവരെ നയകുട്ടി മറക്കില്ല.