ലോകത്തിലെ ഏറ്റവും തടിയനായ കുട്ടിയെന്ന് പ്രശസ്തനായ ആര്യ പെർമാനയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ. അമിതവണ്ണം കാരണം നിൽക്കാനോ നടക്കാനോ കഴിയാതെ ഈ 10 വയസ്സ് കാരനെ സഹതാപത്തോടെ ആയിരുന്നു സമൂഹത്തിലെ എല്ലാവരും നോക്കി കണ്ടിരുന്നത്. ജകാർത്തകാരൻ ആയിട്ടുള്ള ഈ പത്ത് വയസ്സ് കാരനെ ശരീരത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ പ്രകടമായി തുടങ്ങിയത് 8 വയസ്സ് മുതലാണ്.
ശരീരഭാരം ദിവസം തോറും വർദ്ധിച്ചുകൊണ്ടിരുന്നു ഒപ്പം ഭക്ഷണത്തോടുള്ള അമിതമായ ആശക്തിയും ശരീരത്തിലെ തടി കൂടി കാണുന്നവരെല്ലാം കാണുന്നവരെല്ലാം തന്നെ അവനെ തടിയ എന്ന് വിളിക്കാൻ തുടങ്ങി. നടക്കാൻ ഒന്നും കഴിയാതെയായപ്പോൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
10 വയസ്സ് ആയപ്പോഴേക്കും അവന്റെ ഭാരം 192 കിലോ ആയി. അപ്പോഴാണ് ലോകത്തിലെ ഏറ്റവും അധികം തടിയൻ ആയിട്ടുള്ള കുട്ടി എന്ന വിശേഷണം അവന് ലഭിച്ചത് എന്നാൽ ഇന്നത്തെ ആ കുട്ടിയെ കണ്ടാൽ തീർച്ചയായും നിങ്ങൾ ഒന്ന് ഞെട്ടും. ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ വ്യായാമങ്ങളും ഡയറ്റും ശീലമാക്കിയ കുട്ടി ഇപ്പോൾ തന്റെ ശരീരഭാരം 192ൽ നിന്നും 82 ആയി കുറച്ചു.
മാത്രമല്ല ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു ഇപ്പോൾ മറ്റു കുട്ടികളെപ്പോലെ അവന് ഓടാം ചാടാൻ ഇഷ്ടമുള്ളതെല്ലാം ചെയ്യാം. ഈ കുട്ടി എല്ലാവർക്കും തന്നെ ഒരു വലിയ പ്രചോദനമാണ് മനസ്സ് വെച്ചാൽ നടക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്ന് ആ കുട്ടി തെളിയിച്ചതുപോലെ നമുക്കും പല കാര്യങ്ങളിലും പലതും സാധിച്ചടുക്കാം.