മൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ആർക്കും തന്നെ ഈ പൂച്ചക്കുട്ടിയെ കാണുമ്പോൾ സങ്കടം തോന്നും. ഒരു ദാക്ഷിണ്യവും കൂടാതെ അവയെ തെരുവുകളിൽ വലിച്ചെറിയുന്നവരെ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ടല്ലോ. എത്ര ക്രൂരമായിട്ടാണ് അവർ മൃഗങ്ങളുടെ പെരുമാറാറുള്ളത്. അതെല്ലാം കാണുമ്പോൾ നമ്മൾ വളരെയധികം സങ്കടം തോന്നാറുണ്ട്. എന്നാൽ അതുപോലെ തന്നെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആഗ്ലി എന്ന പേരുള്ള പൂച്ചക്കുട്ടിയുടെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യമെല്ലാം ആ വീട്ടിൽ അവൻ സന്തോഷത്തോടെയായിരുന്നു ജീവിച്ചു വളർന്നത് എന്നാൽ അവന്റെ ശരീരത്തിൽ ഉണ്ടായ മുറിവ് ആ വീട്ടുകാർ ആ പൂച്ചക്കുട്ടിയെ തെരുവിൽ ഉപേക്ഷിക്കുവാൻ ഒരു കാരണമായി.
അതുകൊണ്ടുതന്നെ തെരുവുകളിൽ നിന്നുപോലും അവൻ വലിയ ക്രൂരതകൾ നേരിട്ടു. അവനെ കാണുന്നവരെല്ലാം തന്നെ ആട്ടിയോടിക്കാൻ തുടങ്ങി. ക്രൂരമായി അവനെ ഉപദ്രവിക്കാൻ തുടങ്ങി കുട്ടികളെ കാണുമ്പോൾ അവളെ കളിക്കാൻ വേണ്ടി ഓടിപ്പോകും എന്നാൽ ആ പൂച്ചക്കുട്ടിയെ എല്ലാവരും ചേർന്ന് വടി കൊണ്ട് അടിക്കാൻ ശ്രമിക്കുകയും ശ്രമിക്കുകയും ചെയ്തു. ആരും തന്നെ അവനെ ഭക്ഷണം പോലും കൊടുത്തില്ല പലപ്പോഴും അവൻ പട്ടിണിയായി. ഒരു ദിവസം ചില വണ്ടിയിൽ പോകുന്നവർ ആ പൂച്ചക്കുട്ടിയുടെ വാലിന്റെ മുകളിലൂടെ വാഹനം കയറ്റി ഇറക്കി.
ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചും സ്നേഹത്തിന്റെ ഒരു തരിയെങ്കിലും എപ്പോഴെങ്കിലും തനിക്ക് കിട്ടുമെന്ന് അത് പ്രതീക്ഷിച്ചു. അവസാനം പൂച്ച കുട്ടി ചെന്ന് നിന്നത് നെൽസൺ എന്ന് പറയുന്ന മനുഷ്യസ്നേഹിയുടെ കാൽ ചുവട്ടിൽ ആയിരുന്നു. എല്ലാവരും അയാളോട് ഉപേക്ഷിക്കാൻ പറഞ്ഞു എന്നാൽ ആ പൂച്ചക്കുട്ടിയെ ഉപേക്ഷിക്കാൻ അയാൾ തയ്യാറായില്ല. ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സകൾ എല്ലാം നൽകിയ സ്നേഹവും പരിചരണവും നൽകി ആ പൂച്ചക്കുട്ടി പഴയതിലും സുന്ദരിയും ആരോഗ്യമുള്ളതുമായി മാറി.
കുറെ നാളുകൾക്കു ശേഷം അതേ തെളിവിലൂടെ പൂച്ചക്കുട്ടിയുമായി അയാൾ നടക്കുമ്പോൾ അതിനെയൊന്നും തൊടാൻ വേണ്ടി ആളുകൾ എല്ലാം തന്നെ ഓടിക്കൂടി പക്ഷേ ഒരാളെ കൊണ്ടും ആ പൂച്ചക്കുട്ടിയെ തൊടാൻ അയാൾ സമ്മതിച്ചില്ല. മാത്രമല്ല നെൽസൺ എന്ന മനുഷ്യനെ വിട്ട് ഒരു തരി പോലും മുന്നോട്ടു പോകാൻ ആ പൂച്ചക്കുട്ടിയും തയ്യാറായില്ല. ഇതുപോലെ ഒരു ജീവിതം തനിക്ക് ഉണ്ടാകുമെന്ന് ആ പൂച്ചക്കുട്ടി പോലും ചിലപ്പോൾ ചിന്തിച്ചു കാണില്ല എങ്കിലും അതിന്റെ ഭാഗ്യം തന്നെയാണ്.