തന്റെ കുഞ്ഞിനെ പിരിയാൻ കഴിയാത്ത വേദനയിൽ കുഞ്ഞിനെ തിരിച്ചു കിട്ടാൻ അമ്മാപ്പശു ചെയ്തത് കണ്ടോ

10 മാസം നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിനെ വിട്ടുപിരിഞ്ഞു ഒരു നിമിഷം പോലും ഇരിക്കാൻ ഒരു അമ്മമാർക്കും സാധിക്കില്ല. നമ്മൾ മനുഷ്യന്മാർ ആണെങ്കിൽ അതിന്റെ വേദന വാക്കുകളിലൂടെ നമ്മൾ പ്രകടിപ്പിക്കും. അതുകൊണ്ടുതന്നെ അതിന്റെ ആഴമേ എത്രത്തോളം ആണെന്ന് നമ്മൾ ഓരോരുത്തർക്കും നല്ലതുപോലെ അറിയാം. എന്നാൽ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും കാര്യത്തിൽ അവർക്കൊന്നും തന്നെ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധിക്കില്ല .

   

പലപ്പോഴും അവരുടെ പ്രവർത്തികൾ ആയിരിക്കും നമ്മളെ അത് മനസ്സിലാക്കിത്തരുന്നത്. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി അമ്മമാർ എത്രത്തോളം ആണ് കഷ്ടപ്പെടാറുള്ളത്. പലപ്പോഴും തന്റെ മക്കൾ മരിച്ചതിന്റെ വേദനയിൽ മനംനൊന്ത് ഇരിക്കുന്ന പല മൃഗങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ടല്ലോ. അത് കാണുമ്പോൾ തന്നെ നമുക്കറിയാം ആ അമ്മ മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന്.

ഇപ്പോഴിതാ അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയ വൈറൽ ആവുകയാണ് തന്റെ കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ സാധിക്കാതെ തന്നെ കുഞ്ഞിന് വേണ്ടി അമ്മ പശു ചെയ്യുന്നത് കണ്ടോ. തന്റെ കുട്ടിയെ അവർ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതോടെ തന്റെ കുഞ്ഞിനെ അവർ കൊണ്ടുപോവുകയാണ് എന്ന് അമ്മ മനസ്സിലാക്കുകയായിരുന്നു. കുഞ്ഞിനെ തിരിച്ചു കിട്ടുന്നതിനുവേണ്ടി ആ ഓട്ടോറിക്ഷയുടെ പിന്നാലെ അമ്മ കുറേ ദൂരം ഓടി. ഗണേശൻ എന്ന ആളുടെ പശുവും കിടാവും ആയിരുന്നു അത് ഇവരെ രണ്ടുപേരെയും കുറച്ചു ദിവസങ്ങൾക്കു മുൻപ് കാണാതായിരുന്നു.

കുറെ ദിവസത്തെ തിരച്ചിൽ ഒടുവിൽ ആയിരുന്നു അമ്മയെയും കുട്ടിയെയും കാണാൻ സാധിച്ചത് എന്നാൽ അയാൾ കുട്ടിയെ മാത്രം കൊണ്ടുപോവുകയും അമ്മയെ ഉപേക്ഷിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയതോടെ അമ്മ പശു കിലോമീറ്റർ ഓളം ആണ് ആ ഓട്ടോയുടെ പിന്നാലെ ഓടിയത്. ഒടുവിൽ അമ്മയിൽ നിന്നും കുഞ്ഞിനെ തിരിച്ചുവയ്ക്കാൻ അയാൾക്ക് സാധിച്ചില്ല ഇതുവരെയും അയാൾക്ക് ഏറ്റെടുക്കേണ്ടതായി വന്നു. തന്റെ കുഞ്ഞിന് വേണ്ടി അമ്മ പശു ഓടുന്ന ദയനീയമായ കാഴ്ച നമ്മളെ ഏവരെയും വളരെ നൊമ്പരപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *