നമ്മുടെ ഭൂമിയുടെ ഉള്ളിലായി വിലപിടിപ്പുള്ള പല വസ്തുക്കളും ഉണ്ടല്ലോ. അതിൽ പല സാധനങ്ങളും ഇന്ന് വിപണികളിൽ വലിയ വിലയിൽ നമുക്ക് ലഭ്യമാണ്. വലിയ മനുഷ്യ അധ്വാനവും അതുപോലെ തന്നെ യന്ത്ര അധ്വാനവും കൊണ്ട് മണ്ണിന്റെ അടിയിലേക്ക് തുറന്നു കൊണ്ട് അവിടെനിന്നും ശേഖരിക്കുന്ന സ്വർണ്ണം വെള്ളി വൈഡൂര്യം തുടങ്ങിയ നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം തന്നെ വലിയ വില കൊടുത്താണ് നമ്മൾ വാങ്ങാറുള്ളത്.
എന്നാൽ ഇതെല്ലാം തന്നെ നമുക്ക് എത്ര വേണമെങ്കിലും മണ്ണിൽ നിന്ന് നിസ്സാരമായി എടുക്കാൻ കഴിഞ്ഞാലോ. ഒരു പൈസ പോലും കൊടുക്കാതെ. വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ എന്നാൽ വിശ്വസിച്ചോളൂ. ധാരാളം മിനറലുകൾ ഉള്ള ഒരു സ്ഥലമാണ് കോങ്കോ. ഇപ്പോൾ അവിടെയുള്ള ജനങ്ങൾ സ്വർണത്തിന് വേണ്ടി കൂട്ടമായി വന്ന മണ്ണ് വെട്ടുന്നത് കിട്ടുന്ന സ്വർണ്ണം വെള്ളം കൊണ്ട് കഴുകുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കുറേയാളുകൾ കൈകൊണ്ട് കുറേ ആളുകൾ ചെറിയ ആയുധങ്ങൾ കൊണ്ടും മണ്ണുകൾ വാരിയും മലകൾ ഇടിച്ചും അതിൽ നിന്നുള്ള സ്വർണം എല്ലാം തന്നെ എടുത്തു കൊണ്ടു പോവുകയാണ്. ഇത്രയും ധാതുക്കൾ നമ്മുടെ ഭൂമിയിൽ ഉണ്ട് എന്ന കാര്യം നമുക്കറിയാം പക്ഷേ ഇതുപോലെ മനുഷ്യർക്ക് എടുത്തുകൊണ്ടു പോകാൻ പറ്റും എന്ന് ഈ ദൃശ്യങ്ങൾ നമുക്ക് വളരെയധികം കൗതുകം ഉണർത്തുന്നതും അത്ഭുതം ഉണർത്തുന്നതും ആണ്.
ഈ വാർത്ത കേട്ട് നിരവധി ആളുകൾ പല സ്ഥലങ്ങളിൽ നിന്നും വന്നുതുടങ്ങിയതോടെ ഗവൺമെന്റിന് ആ സ്ഥലം നിരോധിത മേഖലയാക്കി മാറ്റേണ്ടതായും വന്നു. സ്വർണാഭരണങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവർക്കെല്ലാം തന്നെ ഇത് വളരെയധികം അത്ഭുതം നിറഞ്ഞ വീഡിയോ ആണ്. ഇതുപോലെ ഒരു സന്ദർഭത്തിൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക.