ഒരു നായക്കുട്ടി സ്വഭാവികമായി ഒരു ഡ്രൈനേജിന്റെ അകത്തേക്ക് തന്നെ നോക്കിയിരിക്കുന്നു അവനൊന്നും തന്നെ ചെയ്യുന്നില്ല വെറുതെ നോക്കിയിരിക്കുക മാത്രം ആദ്യമെല്ലാം ആ വഴിയിലൂടെ സഞ്ചരിച്ച ആളുകൾ നായക്കുട്ടിയെ പ്രത്യേകിച്ച് ശ്രദ്ധിച്ചൊന്നുമില്ല. എന്നാൽ നായകുട്ടി കുറെ സമയത്തോളം അതുപോലെ തന്നെ ഇരിക്കുന്നത് കണ്ടപ്പോഴാണ് എല്ലാവരും സംശയിച്ചത്. ആ ഡ്രൈനേജിന്റെ അകത്ത് എന്താണെന്ന് എല്ലാവരും തന്നെ ചിന്തിച്ചു.
ആരൊക്കെ നായേ അവിടെനിന്ന് മാറ്റാൻ ശ്രമിച്ചപ്പോഴും അവരെ ആരെയും ഉപദ്രവിക്കാതെ നായ സമാധാനപൂർവ്വം വീണ്ടും ഡ്രൈനേജിന്റെ അരികിൽ തന്നെ വന്നിരുന്നു. ഇത്രയും ശ്രദ്ധയോടെ എന്തിനാണ് മുഴുവൻ സമയം നായ ഡൈനേജ്ന്‍റെ അകത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് എന്ന് എല്ലാവർക്കും സംശയമായി തുടങ്ങി. ഒടുവിൽ അവിടെ കൂടിയിരുന്ന് എല്ലാവരും തന്നെ ഡ്രൈനേജ് പരിശോധിക്കുവാൻ തുടങ്ങി. അപ്പോഴും ആയിരുന്നു അവർ സങ്കടപ്പെടുത്തുന്ന കാഴ്ച കണ്ടത്.
ആ ഡ്രൈനേജിന്റെ അകത്ത് അകത്ത് കണ്ടത് പൂച്ചക്കുട്ടികളെയായിരുന്നു കണ്ടുനിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞുപോയി അത് ആ പൂച്ച കുട്ടികളെ മാത്രം ഓർത്തുകൊണ്ടല്ല അവർക്ക് കാവലായിരുന്ന നായ കുട്ടിയെയും ഓർത്തുകൊണ്ടായിരുന്നു. കാരണം ഇന്നത്തെ കാലത്ത് സ്വന്തം കൂടപ്പിറപ്പുകളെ പോലും ആരും തന്നെ ഗവണിക്കാതിരിക്കുന്ന സമയത്ത് സഹജീവികളോട് നായകുട്ടി കാണിക്കുന്ന സ്നേഹം വളരെ അത്ഭുതം തന്നെയാണ്.
ഒരേ വർഗ്ഗത്തിൽപ്പെട്ട ജീവികളോട് അടുപ്പം കാണിക്കുന്നതും സഹായിക്കുന്നതും എല്ലാം തന്നെ ചിലപ്പോൾ സ്വാഭാവികം ആയിരിക്കാം എന്നാൽ സഹജീവികളോടുള്ള സ്നേഹ പ്രകടനങ്ങളെല്ലാം നമുക്ക് വളരെയധികം അത്ഭുതം നൽകുന്നതാണ്. ആ പൂച്ച കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമായിരുന്നു ആ നായ അവിടെനിന്നും ഒരു തരിപോലും ഇളകാതെ നോക്കിനിന്നത്. മറ്റുള്ളവരെ എത്രത്തോളം സ്നേഹിക്കണം എന്ന് ഈ നായ്ക്കുട്ടിയെ കണ്ടുവേണം നമ്മൾ പഠിക്കുവാൻ.