ഒരേ നിമിഷം സന്തോഷവും എന്നാൽ ഒരേ നിമിഷം ചങ്ക് തകർന്നു പോകുന്ന സങ്കടവും തോന്നുന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ കഥ. മാരകരോഗത്തിന്റെ പിടിയിൽ നിന്നും മരണത്തിലേക്ക് പോകുന്നതിന്റെ മുൻപ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ ഒരു നിമിഷം ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും. അവൾക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ വളരെയധികം ബുദ്ധിമുട്ടുണ്ടായാലും പറഞ്ഞു തീർക്കുകയായിരുന്നു.
പക്ഷേ എല്ലാം പറഞ്ഞതിനുശേഷം മരണത്തിലേക്ക് പോയി എന്ന് എല്ലാവരും വിശ്വസിക്കുകയും എന്നാൽ കുറച്ച് സമയത്തിന് ശേഷം അവൾ തിരികെ എത്തുകയും ചെയ്ത ആ പെൺകുട്ടിയുടെ അത്ഭുത കഥ ഇങ്ങനെയാണ്. കുട്ടിയെ കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് പിടിപെട്ടിരിക്കുന്നത് ഒരു മാരക അസുഖമാണ് എന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഉടനെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ ശരീരത്തിൽ ഫലം കണ്ടില്ല.
ഓരോ നിമിഷം കഴിയുംതോറും നില വഷളായി വരുന്നതോടെ അമ്മ കുഞ്ഞിന്റെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ഇനി അറിയാവുന്ന സമയമില്ല എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. അവൾ അച്ഛന്റെയും അമ്മയുടെയും കരയുന്ന കണ്ണുകൾ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു തന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് മാതാപിതാക്കളോട് നന്ദി പറയുകയും ശേഷം ഞങ്ങളെ രക്ഷിക്കാൻ പ്രായത്തിൽ ഡോക്ടറോട് നന്ദി പറയുകയും ചെയ്യുന്നു അതിനുശേഷം അവൾ കൈകൂപ്പി ദൈവത്തോട് നന്ദി പറയാൻ തുടങ്ങി.
ഇത്രയും സ്നേഹമുള്ള അച്ഛനെയും അമ്മയെയും എനിക്ക് തന്നതിന്. ഇത്രയും നാൾ ഭൂമിയിൽ ആയുസ്സ് നൽകിയതിനും. പെട്ടെന്ന് അവൾ അബോധാവസ്ഥയിലേക്ക് പോവുകയും എന്നാൽ അതിൽ വേഗത്തിൽ തന്നെ തിരികെ എത്തുകയും ചെയ്തു. മരുന്നുകൾ പ്രവർത്തിച്ചത് കൊണ്ടാണ് കുട്ടി അബോധാവസ്ഥയിലേക്ക് പോയതെന്നും ശരീരം പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് ബോധത്തിലേക്ക് വന്നത് എന്നുമാണ് ഇതിനെപ്പറ്റിയുള്ള ഡോക്ടർമാരുടെ നിരീക്ഷണം.