ആ കുഞ്ഞിനെ മനസ്സിലാക്കണമെങ്കിൽ ആ പെൺകുട്ടിയുടെ അവസ്ഥയിലൂടെ കടന്നു പോകണം.

സ്വന്തമായി വീടും കഴിക്കാൻ ഭക്ഷണവും കൊടുക്കാൻ വസ്ത്രവും സ്വന്തമായി ലഭിക്കുന്ന നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ് ഒരു ഭൂമിയിൽ ജീവിക്കണമെങ്കിൽ വളരെ അത്യാവശ്യമായി വേണ്ട സാധനങ്ങളിൽ കുറച്ചാണ് ഇത്. എന്നാൽ ഇത്തരം സൗകര്യങ്ങൾ ഒന്നുമില്ലാതെ കഴിയുന്ന ഒരുപാട് വിവരങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട് എന്തിന് നമ്മുടെ തൊട്ടടുത്ത് പോലുമുണ്ട്.

   

നമ്മുടെ അരികിലേക്ക് വന്ന അവർ പല സഹായത്തിനു വേണ്ടി കൈകൾ നീട്ടുമ്പോൾ നമ്മളിൽ എത്രപേർ അവരെ സഹായിക്കാറുണ്ട്. കൂടുതലാളുകളും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ ഇവിടെ നമുക്കെല്ലാം തന്നെ മാതൃകയാവുകയാണ് ഈ വീഡിയോയിലെ കുട്ടിയും അവളെ സഹായിച്ച ആ യുവതിയും. ആ വലിയ സൂപ്പർമാർക്കറ്റിന്റെ ചില്ലിന്റെ ഉള്ളിലൂടെ അകത്തെ കാഴ്ചകൾ എല്ലാം അവൾ നോക്കുകയായിരുന്നു .

അതിൽ അവൾക്ക് ആവശ്യമുള്ള പല സാധനങ്ങളും ഉണ്ട് പക്ഷേ എങ്ങനെ വാങ്ങണമെന്നോ അതിനകത്ത് എങ്ങനെ കയറണമെന്നോ അവൾക്ക് അറിയില്ല. ഇതുപോലെ നിൽക്കുമ്പോൾ ആയിരുന്നോ കടയിലുള്ള യുവതിയെ അവളെ കാണാൻ ഇടയായത്. അവൾക്ക് എന്തൊക്കെയോ ആവശ്യങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കിയ ഉടൻതന്നെ ആ യുവതി അവളെ അകത്തേക്ക് കയറ്റി നിനക്കെന്താണ് വേണ്ടത് എന്ന് വെച്ചാൽ നീ അതെല്ലാം എടുത്തുകൊള്ളൂ എന്ന് പറയുകയും ചെയ്തു.

ഉടനെ തന്നെ അവൾ സാധനങ്ങൾ എടുക്കാൻ ആരംഭിച്ചു അത്ഭുതം എന്ന് പറയട്ടെ അവൾ എടുത്തത് മുഴുവൻ ഭക്ഷണസാധനങ്ങൾ മാത്രമായിരുന്നു. മനസ്സിലാക്കാം അവൾക്ക് എത്രത്തോളം വിശപ്പ് ഉണ്ട് എന്ന്. കണ്ണിനു കുളിർമ നൽകുന്ന മറ്റുപല വസ്തുക്കളും അവൾ അവിടെ കണ്ടുകാണുമെങ്കിലും അവൾ ഭക്ഷണത്തിന് മാത്രമായിരുന്നു പ്രാധാന്യം നൽകിയത്. മനുഷ്യനെ മറ്റെന്ത് കിട്ടിയാലും അതൊരിക്കലും ഭക്ഷണത്തിനു മുകളിൽ ആവുകയില്ല. ഭക്ഷണത്തിന്റെ വില എത്രത്തോളമാണ് നമ്മളെ മനസ്സിലാക്കിത്തരുന്നത് ആയിരുന്നു കുഞ്ഞുമോളുടെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *