ഈ കുഞ്ഞുമക്കൾ കാണിക്കുന്ന ഉത്തരവാദിത്വം പോലും മുതിർന്നവരായ നമുക്ക് സമൂഹത്തിനോട് ഇല്ലാതെ പോയല്ലോ.

ഈ കുട്ടികളുടെ പ്രവർത്തി കണ്ടാൽ നമുക്ക് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വളരെ യാദൃശ്ചികമായി ഇതുപോലെയുള്ള നല്ല പ്രവർത്തികൾ നമ്മുടെ ക്യാമറകളിൽ എല്ലാം പതിയും. അത്തരം വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്.

   

ഈ വീഡിയോ കണ്ടാൽ ആരും ആ ചെറിയ കുട്ടികളെ അഭിനന്ദിച്ചു പോകും. എന്തോ അറ്റകുറ്റപ്പണികൾക്കായി എടുത്താ റോഡ് സൈഡിലെ കുഴി മഴവെള്ളം കൊണ്ട് മൂടപ്പെടുകയും വലിയ അപകട സാധ്യത ഏതൊരാൾക്കും തോന്നിപ്പോകുന്ന അവസ്ഥയിലായിരുന്നു. ചിലപ്പോൾ അതുവഴി നടന്നു പോകുന്ന വ്യക്തികൾ ആ കുഴി കാണാതെ വലിയ അപകടങ്ങൾ വരെ സംഭവിച്ചേക്കാം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടികൾ പെട്ടെന്ന് ഇത് കാണുകയും.

ഇനി വരുന്ന ആളുകൾക്ക് യാതൊരു തരത്തിലുമുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി അവർ ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അവിടെ കിടന്നിരുന്ന ഒരു ഇരുമ്പ് എടുത്ത ആ കുഴിയുടെ മുകളിലായി അവർ വെക്കുന്നു. തുടർന്ന് അതിനു മുകളിലായി വേറൊരു പലക കൂടി അവർ വയ്ക്കുകയാണ്.

ആ ചെറിയ കുട്ടികൾക്ക് പറ്റുന്ന രീതിയിൽ അവർ ആ കുഴി മൂടുകയും ചെയ്തു. ആരും പറഞ്ഞിട്ടല്ല അവർ ഈ പ്രവർത്തി ചെയ്തത് ഒരു സമൂഹജീവി ആയതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് വേണ്ടിയും അവർ ചിന്തിക്കുകയാണ്. ഇപ്പോഴത്തെ തലമുറയിൽ പെട്ടവർ സമൂഹത്തിനു കൂടി നന്മ ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നു. എങ്കിലും ഇത്രയും മുതിർന്നിട്ടു കൂടിയും ഇതുപോലെയുള്ള കാഴ്ചകൾ കാണുമ്പോൾ മുഖം തിരിച്ചു നടക്കുന്നവരാണ് കൂടുതൽ ആളുകളും.

Leave a Reply

Your email address will not be published. Required fields are marked *