മൂന്നു വർഷത്തിനുശേഷം കാണാതായ മകനെ തിരിച്ചുകിട്ടിയപ്പോൾ അച്ഛന്റെ സന്തോഷം കണ്ടോ.

മാതാപിതാക്കൾക്ക് തന്റെ മക്കൾ എത്ര വളർന്നു വലുതായാലും അവരെ ചെറിയ കുട്ടികൾ ആയി കാണുമ്പോൾ എങ്ങനെയായിരുന്നു സ്നേഹം ഉണ്ടായിരുന്നത് അതുപോലെ ആയിരിക്കും വലുതായാലും ഉണ്ടാവുക തന്റെ മക്കളെപ്പോലും കൂടെ തന്നെ ഉണ്ടാകണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത് അവരുടെ പക്കൽ ഇല്ലെങ്കിൽ കൂടിയും അവർ എപ്പോഴും സുഖമായി തന്നെ ഇരിക്കുകയാണ് എന്ന് അവർ ഉറപ്പാക്കുകയും ചെയ്യും. പക്ഷേ ഇത്രയും സ്നേഹിക്കുന്ന മക്കൾ അവരുടെ പക്കൽ നിന്നും അകന്നു പോയാലോ.

   

അത് അവർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും കാലങ്ങൾക്ക് ശേഷം തന്റെ നഷ്ടപ്പെട്ട മക്കളെ തിരിച്ചു കിട്ടിയാലോ. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് നടന്നിരിക്കുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ടുപോയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ അച്ഛൻ. ഈ വീഡിയോ പങ്കുവെച്ച് വ്യക്തി പറയുന്നത് ഇങ്ങനെയാണ് കുറച്ചുനാളുകളായി ഈ ഒരു പയ്യനെ ഭാര്യയുടെ വീടിന്റെ അവിടെ കാണുന്നു.

നല്ല വസ്ത്രധാരണവും കയ്യിൽ ഒരു വെള്ളം കുപ്പിയും ഉണ്ടാകും ഭക്ഷണം വേണമോ എന്ന് ചോദിച്ചാൽ വേണം എന്ന് പറയുകയും ചെയ്യും. പക്ഷേ ഒരു ദിവസം അവിടെ കാണാതായപ്പോഴാണ് തിരഞ്ഞു ഇറങ്ങിയത് കൂടുതൽ അന്വേഷിച്ചപ്പോൾ ആകെ അറിയാവുന്ന കാര്യങ്ങൾ അവന്റെ പേരും അച്ഛന്റെ പേരും അച്ഛന്റെ ഫോൺ നമ്പറും വിവരങ്ങൾ വെച്ച് അച്ഛനെ കണ്ടെത്തുകയും ചെയ്തു

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അവൻ കാണാതാവുന്നത് തുടർന്ന് ഇപ്പോഴാണ് അവനെ അച്ഛൻ വീണ്ടും കണ്ടുമുട്ടുന്നത്. വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകുന്ന മറ്റൊരു കാര്യം ഇത്രയും നാളുകൾ കൊണ്ട് തന്നെ അവനെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നത് മാത്രമാണ്. തുടർന്നുള്ള കാലഘട്ടത്തിൽ അച്ഛന്റെ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും പഴയ ജീവിതത്തിലേക്ക് അവൻ തിരികെ വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *