പ്രസവശേഷം ഭാര്യയെ നോക്കുന്നതിന് വേണ്ടി ആരെയെങ്കിലും ഏൽപ്പിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു അയാൾ. ബ്രോക്കറെ ഏൽപ്പിച്ചപ്പോൾ കുറെ ആളുകളുടെ പറഞ്ഞുവെങ്കിലും അതൊന്നും തന്നെ ശരിയായ രീതിയിൽ വന്നില്ല പിന്നീട് അയാൾ പറഞ്ഞത് ഒരു 13 വയസ്സുള്ള കുട്ടിയെ കുറിച്ചായിരുന്നു അവൻ ഇതുപോലെ പ്രസവശേഷം ഉള്ള എല്ലാ കാര്യങ്ങളും കുട്ടിയുടെ ആയാലും അമ്മയുടെ ആയാലും എല്ലാ കാര്യങ്ങളും നോക്കും എന്ന് പറഞ്ഞു. അതെനിക്ക് ശരിക്കും വിശ്വസിക്കാനായില്ല ഭാര്യയോട് പറഞ്ഞപ്പോൾ അവൾ അതിനു സമ്മതിച്ചില്ല കുട്ടികളുടെ കാര്യമാണ് ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഒരു ചെറിയ കുട്ടിക്ക് എന്തറിയാം എന്നായിരുന്നു
അവളുടെ മറുപടി പക്ഷേ അപ്പോഴത്തെ തിരക്കിൽ ഞാൻ അഡ്വാൻസ് കൊടുക്കുകയും ചെയ്തു പിറ്റേ ദിവസം രാവിലെ നേരത്തെ ആ കുട്ടി വീട്ടിലേക്ക് വന്നു എന്തായാലും വന്നതല്ലേ ഒരു ദിവസം നോക്കാം എന്ന് ഭാര്യ പറഞ്ഞു. അവൻ വന്ന സമയം കുഞ്ഞു വളരെ കരച്ചിലായിരുന്നു അവൻ ഓടി വന്ന് കുഞ്ഞിനെ എടുത്തു പെട്ടെന്ന് ആയിരുന്നു കുഞ്ഞേ കരച്ചിൽ നിർത്തിയത് ഞങ്ങൾക്ക് അത് വലിയ അത്ഭുതമായി തോന്നി. കുഞ്ഞിന്റെ കാര്യങ്ങളും ഭാര്യയുടെ കാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നത് കണ്ടപ്പോൾ എങ്ങനെയാണ് അവർ ഈ പ്രായത്തിൽ ഇത്രയും ശ്രദ്ധയോടെ ഇതൊക്കെ ചെയ്യുന്നത് എന്ന് അത്ഭുതമായിരുന്നു
ദിവസങ്ങളോളം അവൻ വീട്ടിലെ കാര്യങ്ങളും മറ്റു രണ്ടു കുട്ടികളുടെ കാര്യങ്ങളും ഭാര്യക്ക് വേണ്ട മരുന്നുകളും കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം വളരെ ഭംഗിയോടെ ചെയ്തു. ഒരു ദിവസം ഭാര്യ അവനോട് എങ്ങനെയാണ് നീ പഠിച്ചത് എന്ന് ചോദിച്ചു അപ്പോൾ അവൻ പറഞ്ഞു അവനെ 9 വയസ്സുള്ളപ്പോൾ ആയിരുന്നു അമ്മ അനിയത്തിയെ പ്രസവിക്കുന്നത് അച്ഛൻ കള്ളുകുടിച്ച് നടക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ പൈസ ഒന്നുമില്ലായിരുന്നു അമ്മയെ നോക്കാൻ അടുത്ത വീട്ടിലെ ചേച്ചിയാണ് വന്നത് പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ആ ചേച്ചി വരാതെയായി
ഉള്ള സമയങ്ങളിൽ ചേച്ചി അമ്മയ്ക്ക് ചെയ്തു കൊടുത്തിരുന്ന കാര്യങ്ങളെല്ലാം തന്നെ ഞാൻ നോക്കുമായിരുന്നു പിന്നീട് അമ്മയുടെ കാര്യങ്ങൾ ഞാൻ നോക്കാൻ തുടങ്ങി അച്ഛൻ കുറച്ചുനാൾ കഴിഞ്ഞ് മരണപ്പെട്ടു പിന്നീട് ജീവിക്കാൻ വേണ്ടി ഞാൻ അത് തന്നെ ഒരു തൊഴിലായി സ്വീകരിച്ചു ബ്രോക്കർ ചേട്ടന്റെ സഹായത്തോടെയാണ് മറ്റ് പുറത്താരും അറിയാതെ ഈ ജോലി ഞാൻ തുടരുന്നത് ആരെങ്കിലും അറിഞ്ഞാൽ ബാലവേലയ്ക്ക് കേസെടുക്കും. അവന്റെ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ശരിക്കും കണ്ണുകൾ നിറഞ്ഞുപോയി.
അവസാന ദിവസം ജോലികൾ എല്ലാം പൂർത്തിയാക്കി പോകുമ്പോൾ അവന്റെ കയ്യിൽ പറഞ്ഞതിലും കൂടുതൽ പൈസ ഞാൻ ഏൽപ്പിച്ചു. ഇത് നിന്റെ അധ്വാനത്തിനുള്ളത് തന്നെയാണ് പക്ഷേ അവൻ അതിൽ നിന്നും പറഞ്ഞ പൈസ മാത്രം എടുത്ത് ബാക്കി എന്നെ ഏൽപ്പിച്ചു. സാധാരണ ഈ ജോലിക്ക് ഒരുപാട് പൈസ ആളുകൾ വാങ്ങാറുണ്ട് പക്ഷേ ഞാൻ ഇത്ര കുറവ് വാങ്ങുമെന്ന് പറഞ്ഞതുകൊണ്ട് അല്ലേ നിങ്ങൾ എന്നെ ഇവിടേക്ക് ജോലിക്ക് നിർത്തിയത് നിങ്ങൾ എനിക്ക് ഒരു സഹായം മാത്രം ചെയ്താൽ മതി മറ്റാർക്കെങ്കിലും ഇതുപോലെ ഒരു ആവശ്യം വന്നാൽ എന്നോട് പറയണം അത് മാത്രം മതി.