വിവാഹ ദിവസം കല്യാണ ചെക്കൻ ഒളിച്ചോടി പോയതറിഞ്ഞ് പെൺകുട്ടി പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.

ഇന്ന് എന്റെ വിവാഹദിവസമാണ് നേരം പുലർച്ചെ ആയിട്ടുള്ളൂ. ഇനിയും സൂര്യ വെളിച്ചം എത്തിയിട്ടില്ല. കിടന്നിട്ടാണെങ്കിൽ ഉറക്കവും വരുന്നില്ല. ഒരുപക്ഷേ ഈ വീട്ടിലുള്ള എന്റെ അവസാനത്തെ ഒറ്റയ്ക്കുള്ള പ്രഭാതം നാളെ മുതൽ കൂടെ മറ്റൊരാൾ കൂടി ഉണ്ടാകുമല്ലോ. ജീവിതം മാറിമറിയാൻ പോകുന്നു അത് സങ്കടം ആകുമോ അതോ സന്തോഷമാകുമോ അറിയില്ല. ഇത് എന്റെ മുത്തശ്ശിയുടെ വീടാണ് വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ. വിവാഹമായതുകൊണ്ട് ഇവിടെ കൊണ്ടുവന്ന ആക്കിയതാണ്. എനിക്കിത് ശീലമാണ് ചെറുപ്പത്തിലെ ബോർഡിങ് സ്കൂളുകളും മറ്റുമായി കഴിഞ്ഞതുകൊണ്ട് തന്നെ പട്ടാള ചിട്ടയോടും ശിക്ഷാനടപടികളോടും കൂടെയുള്ള വീട്ടിലെ ജീവിതത്തിനേക്കാൾ എനിക്കിഷ്ടം ബോർഡിങ് സ്കൂളുകൾ ആയിരുന്നു.

   

എന്നാൽ എന്റെ ഇഷ്ടം എന്ന് പറഞ്ഞാൽ അങ്ങനെയൊന്നുമില്ല. അച്ഛനും അമ്മയും പറയുന്നതാണ് എന്റെ ഇഷ്ടം അത് കഴിക്കുന്ന ഭക്ഷണം ആയാലും വസ്ത്രമായാലും പെരുമാറുന്ന വസ്തുക്കൾ ആയാലും എല്ലാം. ആരെങ്കിലും ചോദിച്ചാൽ എനിക്ക് ഇഷ്ടമുള്ള നിറമോ പാട്ട് ഒന്നും തന്നെയില്ല. പെൺകുട്ടികൾ പട്ടാളത്തിൽ പോകാൻ ഇഷ്ടപ്പെടുന്നത് വളരെ ചുരുക്കം ആയിരിക്കും എന്നാൽ എനിക്ക് പട്ടാളത്തിൽ പോകണമെന്നാണ് ആഗ്രഹം എന്റെ മുത്തച്ഛൻ ഒരു പട്ടാളക്കാരനാണ് ചിലപ്പോൾ അതുകൊണ്ടായിരിക്കാം എനിക്കിങ്ങനെ തോന്നുന്നത് എന്ന് മുത്തശ്ശി പലപ്പോഴും പറയാറുണ്ട്. എൻട്രൻസ് രണ്ടുതവണ റിപ്പോർട്ട് ചെയ്തിട്ടും കിട്ടാഞ്ഞപ്പോൾ അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചു.

അപ്പോഴേക്കും എന്നെ ഒരുക്കാനുള്ള ആളുകൾ വന്നു ഇത്രയും സ്വർണം എനിക്ക് വേണ്ട ഇത്രയും തലയിൽ പോകും എനിക്ക് വേണ്ട എല്ലാം എനിക്ക് ഒരു ഭാരമായി തോന്നി. പെണ്ണിനെ ഇറക്കാൻ നേരമായില്ലേ എല്ലാവരും ചോദിച്ചു തുടങ്ങി. പക്ഷേ ഓഡിറ്റോറിയത്തിൽ ആകെ ഒരു ബഹളം അപ്പോഴാണ് ഞാൻ അറിഞ്ഞത് ചെക്കൻ ഒളിച്ചോടി പോയിരിക്കുന്നു. എന്തോ മനസ്സിൽ വല്ലാത്തൊരു സന്തോഷം ഞാൻ ഉടനെ തന്നെ വസ്ത്രങ്ങളെല്ലാം ശ്രമം ആരംഭിച്ചു. അപ്പോഴേക്കും എന്നെ ഒരുക്കുന്ന പറഞ്ഞു കഴിക്കേണ്ട മോളെ കല്യാണം നടക്കും മോളുടെയും ഒരു അമ്മാവന്റെ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് അച്ഛൻ ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.

ഇനിയും മറ്റുള്ളവരുടെ ഔദാര്യം പോലെ ബാക്കിയുള്ള ജീവിതം ജീവിക്കാൻ എനിക്ക് മനസ്സില്ല എനിക്ക് ഈ കല്യാണം വേണ്ട. ആ വലിയ സദസിനെ മുൻനിർത്തി ഞാൻ പറഞ്ഞു. അച്ഛൻ എന്നെ പിടിച്ചു വലിക്കാൻ ആരംഭിച്ചു നിന്നെ ഞാൻ അടിച്ചു കൊല്ലും എന്നല്ലാം അച്ഛൻ പറഞ്ഞു ഞാൻ പോലീസിൽ കമ്പ്ലീറ്റ് ചെയ്യുമെന്ന് അച്ഛനോട് പറഞ്ഞപ്പോൾ പിന്നീട് എന്നോട് ഒന്നും തന്നെ പറഞ്ഞില്ല. പിന്നീട് അതൊരു ബഹളമായി തുടങ്ങി ഒടുവിൽ ഇനി ഞങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല എന്നും പറഞ്ഞ് അച്ഛനും അമ്മയും പോയി. ഞാനിപ്പോൾ വീണ്ടും പഠിക്കാൻ ആരംഭിച്ചു എന്നെ പഠിപ്പിക്കും ഇപ്പോൾ എനിക്ക് പല ഇഷ്ടങ്ങളുമുണ്ട് പട്ടാളത്തിൽ ഞാൻ പോകുന്നു. ഇനിയും എന്നെ ഒരുപാട് ഇഷ്ടങ്ങളെ തേടി കണ്ടുപിടിച്ച് എനിക്ക് ആഘോഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *