പെങ്ങളുടെ മകളെ മടിയിലിരിക്കുന്നത് കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാണ് എന്റെ മോളെ കരയാൻ എത്ര തന്നെ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല ഒടുവിൽ അതെനിക്ക് വിഷമമായി തുടങ്ങി എന്തുകൊണ്ടാണ് അവൾ ഇങ്ങനെ പെട്ടെന്ന് പെരുമാറിയത് എന്ന് എനിക്ക് മനസ്സിലായില്ല. അളിയന്റെ അടുത്തേക്ക് പെങ്ങളും കുട്ടിയും വരുന്നത് അറിഞ്ഞതിനുശേഷം അവിടെയെല്ലാം ശരിയാക്കാൻ വേണ്ടി രണ്ട് ദിവസം വേണ്ടി വന്നു അതുകൊണ്ടുതന്നെ വീട്ടിലേക്ക് ഞാൻ വിളിച്ചില്ലായിരുന്നു അവർ വിമാനത്താവളത്തിൽ എത്തിയ വിവരം പറയുന്നതിനു വേണ്ടി ഞാൻ വീട്ടിൽ വിളിച്ചതാണ് അപ്പോൾ ആയിരുന്നു കാറിൽ എന്റെ കൂടെയിരിക്കുന്ന അനിയത്തിയുടെ മോളെ അവർ കാണുന്നത്.
ഗൾഫിലേക്ക് അവർ വരുന്നതിനു മുൻപ് അവൾ അച്ഛനെ കാണാൻ പോവുകയാണ് എന്ന് പറയുമ്പോൾ എന്റെ മകൾക്ക് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു കാരണം. അവളുടെ അച്ഛനെ കാണാൻ അല്ലല്ലോ പോകുന്നത് എന്ന് ചിന്ത ആയിരിക്കാം. അവർ രണ്ടുപേരും നല്ല കൂട്ടുകാരാണ് ചെറിയ കുട്ടികളാണെങ്കിലും അവർക്കിടയിൽ ഒരു സൗഹൃദം ഉണ്ടായിരുന്നു. എന്റെ മകളെ ഞാൻ എപ്പോഴും വിളിക്കുമെങ്കിലും ഇതുപോലെ അവൾ കരയുന്നത് ആദ്യമായിട്ടാണ് കാരണം അവൾക്ക് തോന്നിയിട്ടുണ്ടാകും അവളുടെ സ്നേഹം ഞാൻ അനിയത്തിയുടെ കുട്ടിക്ക് പങ്കുവെച്ചു കൊടുക്കും എന്ന്.
ചെറിയ കുട്ടികളല്ലേ. അണ്ണന്റെ മകൾ എന്നോട് മിണ്ടാതിരുന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം തോന്നി ഇവിടെ വന്നതിനുശേഷം അനിയത്തിയുടെ മോള് എന്റെ പുറകെ നിന്ന് മാറുന്നില്ല എപ്പോഴും എന്റെ കൂടെ തന്നെ ഞാൻ എന്റെ മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഇവർക്ക് വേണ്ടി ഞാൻ ഇവിടെ ഒരുപാട് കഷ്ടപ്പെടുകയാണ് പക്ഷേ എന്തൊക്കെ പറഞ്ഞാലും അവർ കൂടെ ഉള്ളതുപോലെ ആവില്ലല്ലോ. എന്റെ മകളെ കാണാനുള്ള ആഗ്രഹം കൊണ്ട് ഭാര്യയെയും മകളെയും എത്രയും പെട്ടെന്ന് ഇങ്ങോട്ട് കൊണ്ടുവരാനുള്ള ഏർപ്പാടെല്ലാം ഞാൻ ചെയ്തു മകളുടെ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല .
അവൾ എയർപോർട്ടിൽ എത്തിയതിനുശേഷം വളരെ ഉത്സാഹിച്ചു കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി നേരിട്ട് പോയി അവളുടെ മുൻപിൽ നിൽക്കുമ്പോൾ എന്തായിരിക്കും അവളുടെ പ്രതികരണം എന്നെനിക്ക് അറിയാൻ താല്പര്യമുണ്ടായിരുന്നു പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല. പുറകിലൂടെ പോയി അവളെ കെട്ടിപ്പിടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ട് ഓടും എന്ന് ഞാൻ കരുതി പക്ഷേ അവൾ സങ്കടം കലർന്ന ചിരിയോടെ എന്നി കെട്ടിപ്പിടിക്കുകയാണ് ചെയ്തത് എന്തോ എന്റെ കണ്ണുകളും നിറഞ്ഞുപോയി ഒരു പ്രവാസിക്ക് ഇതിലും വലിയ സന്തോഷം വരാനില്ലല്ലോ. അവർക്ക് വേണ്ടിയാണ് ഈ മണൽ പരപ്പിൽ കഷ്ടപ്പെടുന്നത് എങ്കിലും കുറച്ച് ദിവസങ്ങളെങ്കിലും അവരുടെ അടുത്ത് സ്നേഹത്തോടെ ഇരിക്കുമ്പോൾ കിട്ടുന്ന ആ ദിവസത്തെ സന്തോഷം മാത്രം മതി പിന്നീട് ഒരുപാട് നാളത്തേക്ക് കഷ്ടപ്പെടുവാൻ.