ബ്രോക്കർ വാസഏട്ടന്റെ കൂടെ ആ വലിയ ഗേറ്റിന്റെ അകത്തേക്ക് പോകുമ്പോൾ വിജയൻ ബ്രോക്കറെ ഒന്ന് വിളിച്ചു. ബ്രോക്കര് ചേട്ടാ ഉള്ളത് ഉള്ളതുപോലെ തന്നെ പറഞ്ഞാൽ മതി ഒന്നിനും ഒരു മായം ചേർക്കേണ്ട ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട് ഒരു പെണ്ണിനെ പോറ്റാനുള്ള മാന്യതയും സാലറിയും എല്ലാം ഉണ്ട് എന്നും. ബ്രോക്കർ വിജയനെ നോക്കി പറഞ്ഞു ഡാ മോനെ ഒരു കല്യാണം നടക്കാൻ ആയിരം നുണയെങ്കിലും പറയേണ്ടിവരും അത് ഈ തൊഴിലിൽ ഉള്ളതാണ് സത്യം സത്യം പോലെ പറഞ്ഞാൽ ചിലപ്പോൾ അവിടെ നിന്നും വരുന്ന ചായ കുടിച്ചു പോകേണ്ടിവരും.
ഞാൻ പറയുന്ന കാര്യങ്ങൾക്കെല്ലാം നീ തലയാട്ടിയാൽ മാത്രം മതി ബ്രോക്കറിന്റെ കൈയും പിടിച്ച് ആ വലിയ വീടിന്റെ മാളിക കയറി പോകുമ്പോൾ വിജയം വീണ്ടും പറഞ്ഞു ഇത്രയും വലിയ വീട്ടിൽ നിന്നും വേണോ. നീയൊന്നും മിണ്ടാണ്ട് വന്ന ആദ്യം ഈ ഗൾഫുകാരനെ അവർക്ക് ഇഷ്ടമാകുമോ എന്ന് നോക്കട്ടെ. അപ്പോൾ നിങ്ങൾ അവരോട് ഒന്നും പറഞ്ഞില്ല അല്ലേ.
നമുക്ക് ഇപ്പോൾ പറയാമല്ലോ ബ്രോക്കർ കയ്യും പിടിച്ച് ഉള്ളിലേക്ക് കയറി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു ബ്രോക്കർ പറഞ്ഞതുപോലെ നിങ്ങൾ പെൺകുട്ടിയെ ഗൾഫിലേക്ക് കൊണ്ടുപോകുമല്ലോ. ഇത് കേട്ട വിഷയം പറഞ്ഞു അതിനുള്ള സാമ്പത്തികശേഷി ഒന്നും എനിക്കില്ല. ഇടയ്ക്ക് കയറി ബ്രോക്കർ പറഞ്ഞു അതെല്ലാം പിന്നീടുള്ള കാര്യമല്ലേ നമുക്ക് അത് കഴിഞ്ഞ് നോക്കാം ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ.. ബ്രോക്കർ വേഗം അവിടെ നിന്നിറങ്ങി. ബ്രോക്കർ ചേട്ടാ എന്ത് പണിയാ കാണിച്ചത് അതൊന്നും നടപടി ആകുന്ന കേസല്ല സംസാരിച്ചുകൊണ്ടിരിക്കുകയും ആ വീടിന്റെ അടുത്ത് പറമ്പിൽ നിന്നും രണ്ട് കണ്ണുകൾ അവൻ കണ്ടു. അടുത്ത വീട്ടിലെ ഒരു പെൺകുട്ടി അവൾ വിജയനെ ഒന്ന് നോക്കി അകത്തേക്ക് കയറിപ്പോയി.
ബ്രോക്കർ ചേട്ടാ അത് ഏതാണ് ആ കുട്ടി. അത് ഒരു ഇല്ലാത്ത കുടുംബമാണ് അച്ഛൻ ഡ്രൈവർ അമ്മയ്ക്ക് വയ്യാതിരിക്കുവാ അനിയനാണെങ്കിൽ കണ്ണും കാണില്ല ആ പെൺകുട്ടി ഒരു കല്യാണ ആലോചന വേണമെന്ന് ആ പെൺകുട്ടിയുടെ അച്ഛനെ ഇപ്പോഴും എന്റെ അടുത്ത് പറയും. ആ പെൺകുട്ടിയെ കല്യാണം കഴിക്കുന്നവർ എങ്ങനെ പോയാലും എല്ലാം ഏറ്റെടുക്കേണ്ടതായി വരും. എനിക്ക് ആ പെൺകുട്ടിയെ മതി അവളെ ഹൃദയത്തിൽ സ്വീകരിച്ചു കഴിഞ്ഞു കാണാൻ പോകാം. നിനക്കെന്താ വട്ടു പിടിച്ചോ അതെ നിങ്ങൾക്ക് ഇത് വട്ടാണെന്ന് തോന്നും പക്ഷേ ജീവിതത്തിൽ വിട്ടുപോകാത്ത ഒരു തുണയാണ് എനിക്ക് ആവശ്യം.