നമ്മളെല്ലാവരും നമ്മളുടെ കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാറുണ്ട് അല്ലേ? നിങ്ങളെല്ലാവരും എങ്ങനെയാണ് കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാറുള്ളത് കുഞ്ഞിനുവേണ്ടി ഒരുപാട് സർപ്രൈസുകളും വരുന്ന അതിഥികൾക്ക് വളരെയധികം കൗതുക ഉണർത്തുന്ന കാര്യങ്ങളും എല്ലാം തന്നെ നമ്മൾ ഒരുക്കും പക്ഷേ ആ കുഞ്ഞ് അത് എപ്പോഴെങ്കിലും അറിയുന്നുണ്ടോ അല്ലെങ്കിൽ വലുതാവുന്ന സമയത്ത് ആ കുഞ്ഞിനെ അതിനെപ്പറ്റിയെല്ലാം ഓർമ്മയുണ്ടോ .
എന്നെല്ലാം ചോദിച്ചാൽ വളരെ ചുരുക്കം ആയിരിക്കും പക്ഷേ കുഞ്ഞുങ്ങൾക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത് അതുതന്നെയല്ലേ കുഞ്ഞുങ്ങളുടെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ അവരെ സന്തോഷിപ്പിക്കുന്ന അവർക്ക് അനുഭവിക്കാൻ കഴിയുന്നതും ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കണം നമ്മൾ ചെയ്യേണ്ടത് അത്തരത്തിൽ ഒരു കുഞ്ഞിനെ സ്നേഹിക്കാൻ ഒരുപാട് അച്ഛനമ്മമാരെ കിട്ടിയാലോ.
അവരുടെ സ്നേഹത്താഴ്‌വരയിൽ ആ കുഞ്ഞി കുറേ സമയം ഇരുന്നാലോ ഒന്നാലോചിച്ചു നോക്കൂ അതിനെപ്പറ്റി. ഇവിടെ തന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിനു വേണ്ടി എത്തിയത് ആരോരുമില്ലാത്ത അച്ഛന്മാരുടെയും അമ്മമാരുടെയും ഇടയിലേക്ക് ആയിരുന്നു അവളെ കണ്ടതോടെ അവരുടെ സന്തോഷം ഒന്ന് കാണണമായിരുന്നു അവർക്ക് പുതിയൊരു ലോകം കിട്ടിയതുപോലെ ആയിരുന്നു .
ചിലപ്പോൾ തന്റെ കുഞ്ഞുങ്ങളെ ആ കുഞ്ഞിൽ അവർ കണ്ടിട്ടുണ്ടാകും.അവരെല്ലാവരും ആ കുഞ്ഞിനെ സ്നേഹത്തോടെ നോക്കുന്നതും തലോടുന്നതും എല്ലാം കാണുമ്പോൾ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോകും കാരണം ആരോരൂമില്ലാത്തവർക്ക് അതിന്റെ വിഷമം പറഞ്ഞാൽ മനസ്സിലാകു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.