നമ്മുടെ മനസ്സ് വേറെ വിഷമിപ്പിക്കുന്ന രീതിയിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ടല്ലോ പല വീഡിയോകളും നമ്മൾ മുഴുവനായി കാണാൻ പോലും സാധിക്കാതെ നമ്മൾ കാണാതെ ഇരിക്കാറുണ്ട്. ചില വീഡിയോകൾ നമ്മുടെ ഹൃദയത്തെ വളരെയേറെ സ്പർശിക്കുകയും ചെയ്യും കുറെ നേരത്തെ കുറച്ച് അധികം ദിവസങ്ങൾ നമ്മുടെ മനസ്സിനെ ഏറെ നീറി പുകയ്ക്കുന്നതായിരിക്കും അത്തരത്തിലുള്ള വീഡിയോകൾ. അതുപോലെ ഒരു വീഡിയോ ആണ് ഇവിടെ കാണുന്നത് .
ഒരു അച്ഛന്റെ വീഡിയോ ആണിത്. തെരുവിൽ ചെറിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഒരുപാട് ആളുകളെ നമ്മൾ കാണാറുണ്ടല്ലോ പലപ്പോഴും നമ്മൾ അവരുടെ കയ്യിൽ നിന്ന് അത്തരത്തിലുള്ള സാധനങ്ങൾ വാങ്ങുന്നു ഉണ്ടാകാം. എന്നാൽ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇതുപോലെയുള്ള ഭക്ഷണസാധനങ്ങൾ വിൽക്കാൻ അവർ തെരുവിൽ വന്ന നിൽക്കേണ്ട അവസ്ഥയെപ്പറ്റി.
പലതരത്തിലുള്ള ജീവിത സാഹചര്യങ്ങളാണ് അവരെ അത്തരത്തിലുള്ള അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത് ഓരോരുത്തർക്കും പറയാൻ ഓരോ തരത്തിലുള്ള ജീവിത പ്രാരാബ്ദങ്ങളുടെ കഥകൾ ഉണ്ടാകും ഇവിടെ ഇതാ അത്തരത്തിൽ ഒരു അച്ഛൻ തെരുവിൽ പഞ്ഞി മിട്ടായി വിൽക്കാനായി നിൽക്കുകയാണ് ചുറ്റുമായി നിരവധി ആളുകളും വണ്ടികളും കാണാം ആരും തന്നെ അയാളുടെ കയ്യിൽ നിന്നും ഒന്നും വാങ്ങുന്നില്ല.
അതിനിടയിലാണ് കണ്ണുകൾ നിറഞ്ഞ അത് തുടയ്ക്കാൻ ശ്രമിക്കുന്ന അച്ഛനെ വീഡിയോയിൽ കാണുന്നത് ചിലപ്പോൾ അന്നത്തെ ദിവസം കച്ചവടം ഒന്നും തന്നെ നടന്നു കാണില്ല. ചിലപ്പോൾ ഒരുപാട് വയറുകൾ ഒരു നേരത്തെ അന്നത്തിനുവേണ്ടി അച്ഛനെ പ്രതീക്ഷിച്ചു വീട്ടിൽ ഇരിപ്പുണ്ടാകും. അതിനു സാധിക്കാതെ വന്നപ്പോൾ ആയിരിക്കും അച്ഛനെ സങ്കടം സഹിക്കാൻ വയ്യാതെ കണ്ണുകൾ നിറഞ്ഞു പോയത്. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ ഇതുപോലെയുള്ളവരെ സഹായിക്കുകയാണ് വേണ്ടത് അപ്പോൾ അവരുടെ മനസ്സിൽ നിന്നും വരുന്ന ഒരു ചിരി മാത്രമായിരിക്കും നമുക്ക് പ്രതിഫലമായി.