അടഞ്ഞുകിടക്കുന്ന ആ ഗേറ്റിന്റെ മുൻപിൽ പതിവായി കാത്തു നിൽക്കുന്ന പശുക്കൾ കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ നാട്ടുകാരും സോഷ്യൽ ലോകവും മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി സംഭവങ്ങൾ നമുക്ക് മുൻപുള്ള ഉദാഹരണമായി ഉണ്ട് സ്നേഹം നൽകിയാൽ കളങ്കമില്ലാത്ത സ്നേഹം ഇരട്ടിയായി തിരികെ നൽകുന്ന പ്രാണികൾക്ക് ഒരു പ്രത്യേക കഴിവാണ്.
അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അടഞ്ഞുകിടക്കുന്ന വീടിന്റെ ഗേറ്റിന്റെ മുൻപിൽ മണിക്കൂറുകളോളം കരഞ്ഞതിനു ശേഷം തിരികെ പോകുന്ന പശുക്കളുടെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒരു ഡോക്ടറുടെ വീടിന്റെ മുൻപിൽ ആണ് ഇത് നടക്കുന്നത്. നേരം വെളുക്കുന്നതോടെ കൂടി പാഞ്ഞു വരുന്ന പശുക്കൾ. ഗേറ്റ് തുറന്നാൽ അടുക്കള ഭാഗത്തേക്ക് ചെല്ലുകയും രാവിലത്തെ ഭക്ഷണം അവിടെ നിന്നും കഴിച്ചതിനുശേഷം മാത്രമേ മറ്റ് സ്ഥലങ്ങളിലേക്ക് പോകാറുള്ളൂ ഡോക്ടറും ഭാര്യയും ഇവർക്ക് വീട്ടിൽ പൂർണ്ണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഡോക്ടർ അസുഖത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ വിയോഗം അറിയാതെ ഇപ്പോഴും സ്ഥിരമായി പശുക്കൾ എന്നും മണിക്കൂറുകളോളം ആണ് ഗേറ്റിന്റെ മുൻപിൽ കാത്തുനിൽക്കാറുള്ളത് വാത്സല്യം ചൊരിയുന്ന ന്ന ആൾ പോയെന്നറിയാതെ വാതിൽ തുറക്കാൻ കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ ഏവരുടെയും കണ്ണ് നനയിപ്പിക്കുകയാണ്.