പെട്ടെന്നാണ് ബസ്സിലെ ഒരു യുവതി തന്റെ പേഴ്സ് കാണാനില്ല എന്ന് പറഞ്ഞ് ഓളി ഇട്ടത്. ബസ്സിലെ എല്ലാവരും തന്നെ ആ യുവതിയെ തന്നെ നോക്കി മാത്രമല്ല ബസ്സിൽ തന്നെ കള്ളൻ ഉണ്ട് എന്നതും ഉറപ്പായിരുന്നു. അതുകൊണ്ട് കൂട്ടത്തിൽ ഒരാൾ പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ അപ്പോൾ അതിനിടയിൽ ഒരു ചെറുപ്പക്കാരൻ പറഞ്ഞു ചേട്ടാ അങ്ങനെയാണെങ്കിൽ ആ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് എന്നെ ഇറക്കിയിട്ട് നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളൂ. എനിക്ക് സമയത്തിന് ഇന്റർവ്യൂ എത്തിയില്ലെങ്കിൽ എന്റെ ജോലി പോകും പ്ലീസ് ഒന്നു മനസ്സിലാക്കൂ അപ്പോൾ എല്ലാവരും ആ ചെറുപ്പക്കാരനെ സംശയിച്ചു .
ഇനി ഇവൻ കയ്യിൽ മോഷണ വസ്തു വെച്ചിട്ടാണോ ഇതുപോലെ സംസാരിക്കുന്നത് അവർ പോലീസ് സ്റ്റേഷനിലേക്ക് തന്നെ പോയി ഓരോ വ്യക്തികളെയുമായി പരിശോധിച്ചു അതിനിടയിൽ ഈ ചെറുപ്പക്കാരന്റെ ബാഗിൽ നിന്നും പേഴ്സ് കിട്ടുകയും ചെയ്തു എല്ലാവരും സംശയിച്ചത് പോലെ തന്നെ ആയി എന്ന് ചിന്തിച്ചു. പക്ഷേ യഥാർത്ഥത്തിൽ അവൻ കുറ്റവാളി ആയിരുന്നില്ല അവൻ കുറെ തവണ പറഞ്ഞു പെട്ടെന്നായിരുന്നു ഒരു പെൺകുട്ടിയുടെ ശബ്ദം കൂട്ടത്തിൽ നിന്നും വന്നത് അയാൾ അല്ല ഞാനാണ് മോഷ്ടിച്ചത് .
മോഷണം പിടിക്കപ്പെടുമെന്ന് ആയപ്പോൾ അദ്ദേഹത്തിന്റെ ബാഗിൽ ഞാൻ ഇട്ടതാണ്. ആ ചെറുപ്പക്കാരനോട് പോലീസുകാരൻ പൊയ്ക്കോളാൻ പറഞ്ഞു ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയിട്ട് അവൻ പെട്ടെന്ന് തന്നെ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പോയി ഇന്റർവ്യൂവിന്റെ വെയിറ്റിംഗ് ലിസ്റ്റിൽ ചെറുപ്പക്കാരന്റെ പേര് വന്നു. ഷുവർ ലിസ്റ്റിൽ ഒരു പെൺകുട്ടി ഉണ്ട്. മോഷണ കുറ്റത്തിന് പിടിക്കപ്പെട്ട പെൺകുട്ടി അവൻ പെട്ടെന്ന് തന്നെ അവളുടെ നമ്പറിൽ വിളിച്ചു അവൾ എടുത്തു.
കുറെ നേരത്തെ സംസാരത്തിനൊടുവിൽ നേരിൽ കാണാം എന്ന് പറഞ്ഞു. അവർ നേരിൽ കണ്ടു കുറ്റബോധം അവളെ കുറ്റവാളിയായി ഒരു നിമിഷം കണ്ടതിലുള്ള കുറ്റബോധം. അവളോട് പറഞ്ഞു താൻ വളരെയധികം ടാലൻഡഡ് ആണ് തനിക്ക് കിട്ടേണ്ട ജോലിയാണ് താൻ വന്നില്ലെങ്കിൽ മാത്രമാണ് എനിക്ക് ലഭിക്കാൻ പോകുന്നത്. സാരമില്ല ആ ജോലി നിങ്ങൾ എടുത്തു കൊള്ളൂ എന്തായാലും ജീവിതം അവസാനിപ്പിക്കാനായി എത്തിയതാണ് ഞാൻ അതിനിടയിൽ ഒരു നല്ല കാര്യം ആയിക്കോട്ടെ എന്ന് കരുതിയാണ് താൻ ചെയ്തതല്ല .
എന്ന് മനസ്സിലാക്കി കൊണ്ട് ഞാൻ ആ കുറ്റമേറ്റെടുത്തത്. ജീവിതത്തിൽ ഇനി ആരും എനിക്കില്ല എല്ലാവരും നഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ മരിക്കാൻ തീരുമാനിച്ചു അത്രയേ ഉള്ളൂ ഇത് കേട്ട് ചെറുപ്പക്കാരൻ പറഞ്ഞു നീ മരിക്കണ്ട എന്തായാലും നമ്മളിൽ രണ്ടുപേർ മാത്രമല്ല ജോലിക്ക് പോകേണ്ട നമുക്ക് രണ്ടുപേർക്കും വേണ്ടി ഒരാൾ ജോലിക്ക് പോയാൽ മതിയില്ലേ. അവൾ ഒന്നു നോക്കി അവൻ പറഞ്ഞതിൽ മറ്റൊരു അർത്ഥം കൂടി ഉണ്ടായിരുന്നു.