ഈ കുട്ടികളെ കാണുമ്പോൾ മനസ്സിലാകും നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന്.

സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ട് ഒരുപാട് വീഡിയോകൾ വരാറുണ്ട് അതിൽ പലതും വളരെയധികം വൈറലാകാറുണ്ട് ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട് അത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു വീഡിയോ ആണ് ഇത്.പ്രത്യക്ഷത്തിൽ രണ്ടു കുട്ടികൾ കുറച്ച് ഭക്ഷണങ്ങൾ ആരൊക്കെയോ കൊണ്ടു കൊടുക്കുമ്പോൾ അത് വാങ്ങി വയ്ക്കുന്നു.എന്നാൽ അതിനു പിന്നിൽ ഒരു കഥയുണ്ട് ആ വഴിയിലൂടെ പോകുന്ന എല്ലാ ടൂറിസ്റ്റ് വണ്ടികൾഅവർക്ക് ഒരു നേരത്തെ അന്നം നൽകുന്നവരാണ് .

   

സാധാരണ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ ആയിരുന്നു ഡ്രൈവർ വണ്ടി നിർത്തിയത് അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണപ്പൊതി ആ കുട്ടികൾക്ക് നീട്ടി ബസ് നിർത്തിയ ഉടനെ തന്നെ ആ കുട്ടികൾ അടുത്തേക്ക് ഓടി ഭക്ഷണം നൽകുന്നത് കണ്ട് മറ്റ് യാത്രക്കാർ എല്ലാവരും കുട്ടികൾക്ക് വേണ്ടി തങ്ങളുടെ കയ്യിലുള്ള ഭക്ഷണങ്ങളും നൽകാൻ തുടങ്ങി.പിന്നീട് മിക്കവാറും എല്ലാ ആളുകളും തന്നെ ആ കുട്ടികൾക്ക് ഒരുപാട് ഭക്ഷണങ്ങൾ നൽകി .

അവർ തന്റെ കയ്യിൽ കിട്ടുന്ന ഭക്ഷണങ്ങളെല്ലാം തന്നെ വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവക്കുകയായിരുന്നു.ഇതെല്ലാം തന്നെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും ദാരിദ്ര്യമാണ് ഇതുപോലൊരു അവസ്ഥയിലേക്ക് ആ കുഞ്ഞുങ്ങളെ എത്തിച്ചത് അവരുടെ മാതാപിതാക്കൾക്ക് ചിലപ്പോൾ അധ്വാനിക്കാനുള്ള ശേഷി ഇല്ലായിരിക്കാം അതുകൊണ്ടായിരിക്കുംഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ അവർകഴിയേണ്ടിവന്നത്.ഓരോരുത്തർക്കും ഓരോ ജീവിതരീതികൾ ആണല്ലോ.

നമ്മളെക്കാൾ കഷ്ടപ്പെടുന്നവരെ കണ്ടാൽ നമുക്കുള്ളതിൽ നിന്ന് കുറച്ച് അവർക്ക് കൂടി നൽകുക.മനുഷ്യന്റെ മനസ്സിൽ നന്മയുള്ളിടത്തോളം കാലം നമുക്ക് ഇതുപോലെ തന്നെ നന്മയുള്ള ചിന്തകൾ ഇവിടെ വളർന്നു വരാൻ സാധിക്കും. ഇതുപോലെയുള്ള കുട്ടികൾ ആയാലും മുതിർന്നവർ ആയാലും നമ്മൾ അവരെ വളരെയധികം സഹായിക്കണം നമുക്ക് പറ്റുന്ന രീതിയിൽ അവരെ സഹായിച്ച അവരുടെ മനസ്സിൽ നിന്നും വരുന്ന ഒരു ചിരി അത് മാത്രം മതി നമ്മുടെ ജീവിതം സന്തോഷപൂർവ്വം ആകാൻ.