സ്വന്തമായി ഒരു വീടില്ലാതെ തെരുവുകളിൽ ചെറിയ കുടിലുകൾ കെട്ടി താമസിക്കുന്നവരെ നമ്മൾ കണ്ടിട്ടില്ല ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയാണ് അവർ. അങ്ങനെയുള്ളവർക്ക് പലതരത്തിലുള്ള പദ്ധതികളും ഇപ്പോൾ നടപ്പിലാക്കി വരുകയാണ് അത്തരത്തിൽ അവരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മാറ്റുന്നതിന് വേണ്ടി മറ്റ് ചെറിയ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയിരുന്നു ,
പിന്നീട് അവർ താമസിച്ചിരുന്ന താൽക്കാലികർ സ്ഥലങ്ങളെല്ലാം തന്നെ അവർ നീക്കം ചെയ്തു വരികയായിരുന്നു. അതിനിടയിൽ ആയിരുന്നു കാഴ്ച അവർ കണ്ടത്. 65 വയസ്സുള്ള ഒരു സ്ത്രീ 30 വർഷം കൊണ്ട് ബസ്റ്റാൻഡുകളിലും സമീപപ്രദേശങ്ങളിലും എല്ലാം തന്നെ ഭിക്ഷ യാചിച്ചാണ് ജീവിച്ചിരുന്നത് ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിന് വേണ്ടിയാണ് അവരെ മാറ്റിയിരുന്നത്.
അവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ വന്നിരുന്ന തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാഗുകളിലും നോട്ടുകളും ചില്ലറകളും പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടത് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു എല്ലാവരും എത്തി പരിശോധന നടത്തി മണിക്കൂറുകൾക്കു ശേഷമാണ് 2 ലക്ഷം കവിഞ്ഞ പൈസ അതിലുണ്ട് എന്ന് മനസ്സിലാക്കിയത്.
പണം ഉടമയ്ക്ക് തന്നെ തിരികെ നൽകുമെന്ന് പറയുകയും ചെയ്തു കിട്ടിയ പണം ഇവർ പ്ലാസ്റ്റിക് കവറുകളിൽ ആക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു എവിടെ നിന്നാണ് വരുന്നത് എന്നു മറ്റോ ആർക്കും അറിയില്ല 30 വർഷത്തിലധികമായി അവിടെ ഭിക്ഷ യാചിക്കുന്നു.