ഭർത്താവിനെ തള്ളി മാറ്റി ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ്ഞ് അവൾ തിരിഞ്ഞു കിടക്കുമ്പോൾ തനിക്ക് തന്നോട് തന്നെ ലജ്ജ തോന്നി. എത്രയൊക്കെ ചിന്തിച്ചിട്ടും തനിക്ക് അവളുടെ കൂടെ ജീവിക്കാൻ സാധിക്കുന്നില്ല അപ്പോഴെല്ലാം തെളിഞ്ഞു വരുന്നത് സഫ്രീനയുടെ ശരീരമാണ്. ജീവനുതുല്യമാണ് ഞാൻ അവളെ സ്നേഹിച്ചത് അതുപോലെ അവൾ എന്നെയും മരണത്തിലേക്ക് അവൾ പോകുമെന്ന് ഞാൻ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. മരണത്തിന് മുൻപേ അവൾ പറയുമായിരുന്നു ഞാൻ എങ്ങാനും മരിച്ചുപോയാൽ നിങ്ങൾ വേറെ ആരെയും കല്യാണം കഴിയരുത് നിങ്ങളുടെ സ്നേഹം എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പക്ഷേ അപ്പോഴെല്ലാം അത് തമാശയായി മാത്രമായിരുന്നു എടുത്തിരുന്നത്.
എന്നാൽ അത് സത്യമാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ക്യാൻസർ എന്ന രോഗമായിരുന്നു ഞങ്ങളെ രണ്ടുപേരെയും പിരിച്ചത്. അതിനു മുൻപ് ഞാൻ അവളെ മാത്രമേ സ്നേഹിക്കാൻ പാടുള്ളൂ എന്നാൽ ഞങ്ങൾക്ക് രണ്ടു മക്കൾ ഉണ്ടായതിനു ശേഷം എന്റെ സ്നേഹം തിരിച്ചു നൽകേണ്ടിവന്നു അപ്പോഴും അവൾക്ക് പരിഭവം മാത്രമായിരുന്നു. എന്നാൽ മരണത്തിലേക്ക് എടുക്കുമ്പോൾ തന്നെ മക്കളെ പറ്റി മാത്രമായിരുന്നു അവൾ ആദ്യം ചിന്തിച്ചത് താൻ പോയാൽ അവർ ഒരിക്കലും അമ്മയില്ലാതെ വളരാൻ പാടില്ല.
അതുകൊണ്ടുതന്നെ എന്റെ സമ്മതം പോലും നോക്കാതെയാണ് അവളുടെ അനിയത്തിയെ കൊണ്ട് എന്നെ വിവാഹം ചെയ്യാൻ അവൾ നിർബന്ധിച്ചത്. മരിക്കുന്നതിനു മുൻപ് തന്നെ എന്റെ കയ്യിൽ അവളുടെ അനിയത്തിയുടെ കൈ ഏൽപ്പിച്ചു തന്നിട്ടാണ് അവൾ പോയത്. ഇപ്പോൾ അനിയത്തിയുടെ കൂടെ ഭാര്യയായി കണ്ട് ജീവിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി എന്നിട്ടും എനിക്ക് ഓർമ്മകളാണ് ഇപ്പോഴുമുള്ളത്. ഞാൻ കാരണം അവളുടെ അനിയത്തിയുടെ ജീവിതം ഇല്ലാതാക്കാൻ പാടില്ല.
എന്നോട് നീ വിഷമിക്കണം ഇപ്പോഴും എന്റെ ഇത്തയുടെ മുഖം മാത്രമാണ് എന്റെ മനസ്സിൽ ഉള്ളത് അതുകൊണ്ടാണ് എനിക്ക് നിന്നെ അടുത്തേക്ക് വരാൻ സാധിക്കാതെ പോകുന്നത്. ഞാൻ കാരണം നീ ഒരിക്കലും അനാഥമാകാൻ പാടില്ല. നീ ആഗ്രഹിക്കരുത് പോലെയുള്ള ഒരു ചെറുക്കനെ കൊണ്ട് ഞാൻ തന്നെ നിന്റെ വിവാഹം നടത്താം. ഇക്കാ എന്നോട് ക്ഷമിക്കൂ. ഞാൻ നിങ്ങളെ മനസ്സിലാക്കേണ്ടത് ആയിരുന്നു നിങ്ങൾക്ക് കുറച്ചുകൂടി സമയം ഞാൻ തരണമായിരുന്നു എന്നോട് ക്ഷമിക്കൂ എന്റെ ജീവിതത്തിൽ നിങ്ങൾ മാത്രം മതി നിങ്ങളുടെ സ്നേഹത്തിനു വേണ്ടി എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും അതിനെല്ലാം തന്നെ ഞാൻ തയ്യാറാണ് പക്ഷേ എന്നെ ഉപേക്ഷിക്കുക മാത്രം ചെയ്യരുത് അവൾ കരഞ്ഞുകൊണ്ട് അവന്റെ കാലുകളിൽ വീണു.