എല്ലാ മാതാപിതാക്കൾക്കും ജീവനാണ് അവരുടെ കുട്ടികൾ അവർക്ക് ഒരു ആപത്ത് പോലും സംഭവിക്കാതെ അവരെ സംരക്ഷിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. അങ്ങനെയിരിക്കുമ്പോൾ ജീവന്റെ ജീവനായ തന്റെ മകൻ ഇനി അധികാര ദിവസങ്ങൾ ജീവിച്ചിരിക്കില്ല എന്ന് അറിഞ്ഞാൽ മാതാപിതാക്കളുടെ നിലപാട് എന്തായിരിക്കും അവരുടെ മാനസികാവസ്ഥ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ആറു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൻ ഇനി അധികനാൾ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർമാരുടെ എഴുതിയപ്പോൾ ആ മാതാപിതാക്കൾ തകർന്നു പോവുകയായിരുന്നു.
കാൻസർ എന്ന രോഗമായിരുന്നു ആ കുഞ്ഞിന്റെ ജീവൻ ഇല്ലാതാക്കാൻ തുടങ്ങുന്നത്. പക്ഷേ സങ്കടങ്ങളെല്ലാം ഉള്ളിൽ ഒതുക്കി ആ മാരായുസ് എത്തിയ മകന്റെ കൂടെ മുഴുവൻ സമയവും ചെലവഴിക്കാൻ തീരുമാനിച്ചു. മരണത്തിനു മുൻപ് തന്നെ അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ആയിരുന്നു അവരുടെ തീരുമാനം. അപ്പോൾ ആയിരുന്നു അവന്റെ ആഗ്രഹം സൂപ്പർ ബൈക്കുകളോടാണ് എന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്. എന്നാൽ വളരെ കുറച്ച് സമയം മാത്രം ബാക്കി നിൽക്കാതെ എങ്ങനെയാണ് ഇത് സാധിക്കുക എന്നതായിരുന്നു അവരുടെ ചിന്ത.
ഉടനെ തന്നെ സോഷ്യൽ മീഡിയയിൽ തന്റെ കുഞ്ഞിന്റെ അവസ്ഥയെല്ലാം പറഞ്ഞുകൊണ്ട് അവർ ഒരു പോസ്റ്റ് ഇടുകയായിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു അതിനെ റെസ്പോണ്ട് ചെയ്തിരുന്നത് അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിനെ കാണാൻ ഒന്നോ രണ്ടോ ബൈക്കുകൾ എങ്കിലും വന്നാൽ മതി എന്നതായിരുന്നു ആ മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ അവർ ഞെട്ടി പോകുന്നതായിരുന്നു സംഭവിച്ചത്. എണ്ണിയാൽ പോലും തീരാത്ത അത്രയും വണ്ടികൾ ആയിരുന്നു അവനുവേണ്ടി വന്നത്.
ആ കുഞ്ഞിന്റെ അവസാന നിമിഷങ്ങളിൽ അവന്റെ മനസ്സിൽനിന്നും മായാത്ത ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കാൻ ഒരു സമൂഹം മുഴുവൻ അവന്റെ കൂടെ നിൽക്കുകയായിരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അവനെ കാണുമ്പോൾ സങ്കടമായിരുന്നു ആ മാതാപിതാക്കൾക്ക് കാരണം ഈ ചിരി മങ്ങുവാൻ ഇനി അധിക ദിവസം ബാക്കി ഇല്ലല്ലോ.