മൂന്ന് നേരത്തിന് നാല് നേരം ഭക്ഷണം കഴിക്കുന്നവർ ആയിരിക്കും നമ്മളിൽ അധികമാളുകളും ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള സമയത്ത് കഴിക്കുവാൻ നമുക്ക് സാധിക്കും അതിനുള്ള സാമ്പത്തികശേഷിയും അതിനുള്ള ശാരീരികമായിട്ടുള്ള കഴിവും നമുക്ക് ഉണ്ടായിരിക്കും എന്നാൽ ഇതൊന്നും ഇല്ലാത്ത ആളുകളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളിൽ കാണുമ്പോൾ.
നിങ്ങൾ എപ്രകാരമാണ് അവരെ കാണാറുള്ളത് എപ്പോഴെങ്കിലും അവരെ സഹായിച്ചിട്ടുണ്ടോ. ഇവിടെ തെരുവിലൂടെ അലഞ്ഞു നടക്കുന്ന ഒരു വയസ്സായ അപ്പൂപ്പനെ ഭക്ഷണം നൽകുകയാണ് വണ്ടിയിൽ വന്ന ഒരു ചെറുപ്പക്കാരൻ. കയ്യിൽ ഒരു ചെറിയ പാത്രം പിടിച്ചുകൊണ്ടാണ് അപ്പൂപ്പന്റെ നടപ്പ് വരുന്നവരോട് എല്ലാം തന്നെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ട കാശ് ചോദിക്കുന്നത് നമുക്ക് കാണാം.
റോഡിലൂടെ അനാഥമായി നടക്കുകയായിരുന്നു അദ്ദേഹം അതിനിടയിലാണ് ഈ ചെറുപ്പക്കാരൻ വന്ന് അവന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു ഭക്ഷണ സാധനങ്ങൾ അപ്പൂപ്പന്റെ മുന്നിലേക്ക് നീട്ടിയത്. വിശപ്പിന്റെ വില നല്ലതുപോലെ അറിയാവുന്നതു കൊണ്ട് തന്നെ ആ അപ്പുപ്പൻ അത് വാങ്ങുകയും ചെയ്തു എന്നാൽ അതിന്റെ നന്ദി സൂചകമായി കൊണ്ട് ആ ചെറുപ്പക്കാരന്റെ കാലുകൾ.
പിടിച്ചാണ് അദ്ദേഹം നന്ദി പറയുന്നത്. അത് കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും കാരണം വയസ്സിന് ഒരുപാട് ചെറുതാണ് ആ ചെറുപ്പക്കാരൻ എങ്കിലും അദ്ദേഹത്തിന് ഒരു നേരത്തെ ഭക്ഷണം നൽകിയതല്ലേ അതിന്റെ നന്ദിയും സ്നേഹവുമാണ് അയാൾ കാണിക്കുന്നത്. പലപ്പോഴും പറയാറുണ്ടല്ലോ വിശപ്പ് അകറ്റുന്നതിനേക്കാൾ വലിയ ദൈവം ഈ ഭൂമിയിൽ വേറെയില്ല എന്ന് അത് എത്രയും ശരിയാണ്.