അച്ഛൻ തളർന്നത് കൊണ്ട് വിവാഹം കഴിക്കാൻ വൈകിയ പെൺകുട്ടിക്ക് ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളി കണ്ടെത്തിയ വരനെ കണ്ടോ.

ചേച്ചിയുടെ വിവാഹത്തിന് ശേഷമായിരുന്നു ഉമ്മയുടെ അച്ഛൻ തളർന്നു വീണത്. അതോടുകൂടി വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഉമയുടെ തലയിൽ ആയിരുന്നു. അച്ഛൻ തളർന്ന് വീണതോടെ പഠിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും വേണ്ടാന്ന് വയ്ക്കാൻ തീരുമാനിച്ചു. കയ്യിൽ ആകെ ഉണ്ടായിരുന്ന ഒരു എംപിയെ കൊണ്ട് ഒരു കമ്പനിയിൽ അവൾ ജോലി ചെയ്തു തുടങ്ങി. കൊടുക്കുന്ന ജോലികൾ എല്ലാം തന്നെ വളരെ ഉത്തരവാദിത്വത്തോട് കൂടി ചെയ്തുതീർക്കുന്ന ഉമയോട് കമ്പനിയുടെ മുതലാളിക്ക് വലിയ സ്നേഹമായിരുന്നു.

   

വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു അവൾ പ്രമോഷൻ നേടി മാനേജർ ആയി മാറിയത്. വിവാഹപ്രായമെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും വിവാഹം കഴിക്കാതിരിക്കുന്ന ഉമയെ കുറച്ച് ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന എല്ലാവരും തന്നെ കളിയാക്കി സംസാരിക്കുമായിരുന്നു. അതുപോലെ അവളെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞുതരിപ്പിക്കാൻ അവർക്കെല്ലാം വളരെയധികം താല്പര്യവുമായിരുന്നു. എന്നാൽ അതിനൊന്നും തന്നെ ചെവി കൊടുക്കാത്ത ഒരു പ്രകൃതമായിരുന്നു ഉമയുടെത്.

ഒരു ദിവസം ഉമയുടെ മുതലാളി അവളെ വിളിച്ചിട്ട് പറഞ്ഞു. നമ്മുടെ ഹൈദരാബാദ് ഉള്ള ബ്രാഞ്ചിൽ നിന്ന് ബാലൻ എന്ന് പറയുന്ന ഒരാൾ നമ്മുടെ കമ്പനിയിലേക്ക് പ്രസന്റേഷൻ ചെയ്യുന്നതിന് വേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ നാളെ അയാൾ വരുമ്പോൾ നീ വേണം അയാൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടത്. മുതലാളിയോട് ശരിയെന്ന് തലയാട്ടി പുറത്തിറങ്ങുമ്പോഴും അവളുടെ മനസ്സിൽ ഓഫീസിലെ മറ്റുള്ളവർക്ക് പറഞ്ഞു നടക്കാൻ ഒരു കഥയും കൂടി കിട്ടിയല്ലോ എന്ന ആശങ്കയായിരുന്നു.

വിചാരിച്ചതുപോലെ തന്നെ അയാൾ തിരികെ പോകുന്നതിനു മുൻപ് പലതരത്തിലുള്ള കഥകൾ ആയിരുന്നു ഓഫീസിൽ എല്ലാവരും പറഞ്ഞത്. ജീവിതത്തിൽ ഇനി പ്രത്യേകിച്ച് ഒന്നും നേടാൻ ഇല്ലാത്തതുകൊണ്ട് അവൾ അതൊന്നും തന്നെ കാര്യമാക്കി എടുത്തില്ല. വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ ആയിരുന്നു അമ്മാവൻ ഒരു പുതിയ ആലോചനയുമായി എത്തിയത്. ആലോചന ഹൈദരാബാദിൽ നിന്നുള്ളതാണ്. അച്ഛനും അമ്മയും ഇല്ല അനിയത്തിമാരെ കല്യാണം കഴിപ്പിച്ച് കഴിക്കേണ്ട തിരക്കിൽ കല്യാണം കഴിക്കാൻ അയാൾ മറന്നു പോയി.

ജാതക പൊരുത്തം കൊണ്ട് എല്ലാം നല്ല ചേർച്ചയാണ്. പക്ഷേ അതൊന്നും കേൾക്കാനുള്ള മാനസിക അവസ്ഥ അവൾക്കുണ്ടായിരുന്നില്ല. വിവാഹം എന്നു പറയുന്നത് തന്നെ അവൾ കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു. പിറ്റേദിവസം തന്നെ പെണ്ണുകാണാനുള്ള ആൾക്കാർ വീട്ടിലേക്ക് എത്തിയിരുന്നു. വന്നവരെ കണ്ട് അവൾ ഞെട്ടിപ്പോയി. അവളുടെ മുതലാളിയും മറ്റൊന്ന് ബാലനും. ഉമ ഇല്ലാത്ത ഒരു പ്രസന്റേഷന്റെ കാര്യം പറഞ്ഞ് ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് നീയുമായി സംസാരിക്കട്ടെ എന്ന് വിചാരിച്ചത് മാത്രമാണ്.

നിന്നെപ്പോലെ തന്നെയാണ് ഇവനും. എന്റെ ഈ കമ്പനി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇവൻ ചെയ്ത അധ്വാനം വളരെ വലുതാണ്. പിന്നീടെല്ലാം തന്നെ വളരെ പെട്ടെന്ന് ആയിരുന്നു. വിവാഹത്തിനു മുമ്പായി തന്നെ ഓഫീസിൽ നിന്ന് രാജിവെക്കുവാൻ ഉമ തീരുമാനിച്ചു. അന്നത്തെ വിടപറയൽ വേളയിൽ ആയിരുന്നു ഉമ്മ മനസ്സ് തുറന്ന് സംസാരിച്ചത്. എല്ലാ പെൺകുട്ടികൾക്കും തന്നെ സ്വപ്നങ്ങൾ ഉണ്ടാകും പക്ഷേ അതെല്ലാം എത്തിപ്പിടിക്കാൻ അവർക്ക് സാധിച്ചു എന്ന് വരില്ല. ജനങ്ങൾ അങ്ങനെയാണ് കഷ്ടപ്പെടുവാൻ മാത്രം ഭൂമിയിലേക്ക് അയക്കപ്പെട്ടവർ എന്റെ വിവാഹത്തിന് വേണ്ടി ഓടിനടക്കുവാൻ ആരും തന്നെയില്ല.

ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമന്ന് ഞാൻ കഷ്ടപ്പെടുമ്പോൾ എനിക്കൊരു കൈത്താങ്ങ് ആകുവാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. വിവാഹം സ്വപ്നം കണ്ട് ഞാൻ ചെറുതായി അതിനുവേണ്ടി കരുതിവെച്ചിരുന്നു ഇടയ്ക്ക് രണ്ട് ആലോചനകൾ മുടങ്ങിപ്പോയപ്പോൾ അതെല്ലാം തന്നെ ഞാൻ ഉപേക്ഷിച്ചു. മുന്നോട്ടുള്ള ജീവിതത്തിലെ ഒരു ചോദ്യചിഹ്നം മാത്രമായിരുന്നു അച്ഛനും അമ്മയും പോയാൽ എനിക്ക് ആരുമില്ല. ചേച്ചിക്ക് ഒരു ഭാരമായി നിൽക്കാൻ എനിക്ക് ആവില്ല. എന്റെ വിവാഹത്തിന് എല്ലാവരും വന്ന് എന്നെ അനുഗ്രഹിക്കണം. അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ വേദിയിൽ എല്ലാവരും തന്നെ നിറഞ്ഞ കയ്യടി ആയിരുന്നു. വിവാഹത്തിന്റെ രണ്ടുദിവസം മുൻപ് തന്നെ ഓഫീസിലെ എല്ലാവരും വീട്ടിലേക്ക് എത്തി. അവരാൽ പറ്റുന്ന സഹായങ്ങൾ എല്ലാം തന്നെ ചെയ്യുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *