താര ജാടകൾ ഇല്ലാതെ കല്യാണ വേദിയിൽ എത്തി വിക്രം!കല്യാണം ആരുടെ ആണെന്ന് അറിയണ്ടേ.

തമിഴ് സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിക്രം. ആരാധകർ സ്നേഹത്തോടെ ചിയാൻ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. എപ്പോഴും ആരാധകർ അമിത ആരാധന മൂലം താരങ്ങൾക്ക് ഉണ്ടാക്കാറുള്ള ബുദ്ധിമുട്ടുകളെ പറ്റി താരം പറയാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു പരാതിയും ഇതുവരെ പറയാത്ത ചുരുക്കം താരങ്ങളിൽ ഒരാളാണ് വിക്രം. തന്റെ ആരാധകരെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് വിക്രം കാണാറുള്ളത്. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നാണ് അദ്ദേഹം നോക്കാറുള്ളത്.

   

ഇതുകൊണ്ടൊക്കെ തന്നെയാണ് ഇത്രയധികം ആരാധക പിന്തുണ താരത്തിനു ഉള്ളത്. മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുന്ന സിനിമകളാണ് വിക്രം തിരഞ്ഞെടുക്കാറുള്ളത്.ഒരുപാട് ചിത്രങ്ങൾ ഈ ലിസ്റ്റിൽ ഉണ്ട്. ആരാധകരോട് മാത്രമല്ല തന്റെ കൂടെ ഉള്ളവരോടും വിക്രം കാണിക്കുന്ന സ്നേഹത്തിനു അതിർവരമ്പുകൾ ഇല്ല. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്നത്. തന്റെ വീട്ടുജോലിക്കാരനായി തന്നോടൊപ്പം നാൽപ്പത് വർഷം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹ ചടങ്ങിനെ പങ്കെടുക്കുകയും.

താലി കൈമാറുകയും ചെയ്ത വിക്രത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥലം പിടിക്കുന്നത്. നാൽപ്പത് വർഷത്തോളം വിക്രമിന്റെ വീട്ടിൽ ജോലിചെയ്ത ഒളിമാരന്റെ മകൻ ദീപക്കിന്റെ വിവാഹത്തിന് ആണ് വളരെ സിമ്പിൾ ആയി വിക്രം എത്തിയത്. അടുത്തിടെ ആയിരുന്നു ഒളിമാരന്റെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും വിക്രത്തിന്റെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണ്‌. ഈ വിവാഹ ചടങ്ങിൽ ആണ് കൃത്യസമയത്ത് വിക്രം എത്തുന്നതും താലി കൈമാറുന്നതും. നിരവധി പേരാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. അവരോടൊപ്പം അവരിൽ ഒരാളായി നിന്നുകൊണ്ടാണ് വിക്രം ചടങ്ങിൽ പങ്കെടുത്തത്.

വെള്ള ഷർട്ടും മുണ്ടും ആയിരുന്നു അദ്ദേഹം അണിഞ്ഞത്. താര ജാഡകളില്ലാത്ത നായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് വിക്രം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ആരാധകരോട് മോശമായി പെരുമാറുന്ന താരങ്ങളെല്ലാം ഇതൊന്നു കാണണം എന്നാണ് പ്രേക്ഷകർ പറയുന്നത്. തന്റെ കുടുംബത്തിലെ അംഗത്തെ പോലെ ആണ് വിക്രം തന്റെ ഒപ്പമുള്ള ജോലിക്കാരെയും കാണുന്നത് എന്നതിന് വലിയ തെളിവ് ആണ് കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടത്.ഈ അടുത്ത് പുറത്തിറങ്ങിയ വിക്രമിന്റെ കോബ്ര എന്ന ചിത്രം വലിയ പ്രേക്ഷക പ്രശംസ ആണ് നേടുന്നത്.

 

View this post on Instagram

 

A post shared by Yuva Raj (@proyuvraaj)

Leave a Reply

Your email address will not be published. Required fields are marked *