സംയുക്ത ഇപ്പോഴും പഴയതു പോലെ തന്നെ!പുതിയ വിശേഷങ്ങളുമായി താരം.

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു സംയുക്ത വർമ്മ. ഒരുകാലത്ത് മലയാള സിനിമയുടെ നായികാ സങ്കൽപ്പങ്ങളിൽ മുൻപന്തിയിൽ ഉള്ള നായികയായിരുന്നു സംയുക്ത വർമ്മ.ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ സിനിമ പ്രേക്ഷകർക്കായി താരം സമ്മാനിച്ചിട്ടുണ്ട്. ജയറാം നായകനായ 1999 ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ വെള്ളിത്തിരയിൽ എത്തുന്നത്.

   

താരം അഭിനയിച്ച മിക്ക ചിത്രങ്ങളും വലിയ വിജയം ആയിരുന്നു.പിന്നീട് മലയാളത്തിലെ പ്രിയ താരം ബിജു മേനോനുമായുള്ള വിവാഹശേഷം താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിനുശേഷം സംയുക്ത സിനിമയിൽ അഭിനയിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്ത താരം വല്ലപ്പോഴും തന്റെ വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോൾ പുതിയ ചിത്രം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് സംയുക്ത വർമ. ഈയടുത്ത് ഹരിതം ഫുഡ് പ്രോഡക്റ്റ്സിന്റെ ഒരു പരസ്യ ചിത്രത്തിൽ താരം.

ഭാഗമായിരുന്നു. ഒരിടവേളക്കുശേഷമാണ് ക്യാമറയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഒരു സെൽഫി ചിത്രവുമായി ആരാധകർക്കിടയിലേക്ക് എത്തുകയാണ് സംയുക്ത. തന്റെ അനുജത്തി സംഘമിത്രയ്ക്കും പ്രശസ്ത താരം ഉത്തര ഉണ്ണിക്കും ഒപ്പമാണ് താരം ചിത്രം എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംയുക്തയുടെ സൗന്ദര്യത്തെ കുറിച്ച് തന്നെയാണ് ആരാധകർ പറയുന്നത്.

ഇപ്പോഴും ഒരു മാറ്റവും താരത്തിനു വന്നിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. യോഗയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്ന് സംയുക്ത മുൻപും പറഞ്ഞിരുന്നു. ഇപ്പോൾ നിരവധി പേരാണ് കമ്മെന്റുകളുമാറ്റി ചിത്രത്തിന് താഴെ എത്തുന്നത്. സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. ഏതായാലും ഈ ചിത്രങ്ങൾ ഇരുകയ്യും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *