മണ്ണാർക്കാട് കോടതി പടിയിലെ അഴുക്കുചാലിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടയിലുള്ള വിടവിലൂടെ അഴുക്ക് ചാലിലേക്ക് വീണ താറാവ് കുഞ്ഞുങ്ങൾ. താറാവ് കുഞ്ഞുങ്ങൾ അഴുക്കുചാലിലേക്ക് വീഴുന്നത് കണ്ട് നിസ്സാരമായി കാണാതെ അവിടെ ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും വ്യാപാരിയും ഉടനെ ചെയ്തത് കണ്ടോ,
അവർ സ്ലാബുകൾ എടുത്തു മാറ്റുകയും അഴുക്കുചാനിലേക്ക് ഇറങ്ങി അഴുക്കുചാലിൽ അകപ്പെട്ട താറാവ് കുഞ്ഞുങ്ങളെ രക്ഷിക്കുകയും ആയിരുന്നു കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഇതിലൂടെ പകർന്നു നൽകിയ രക്ഷാപ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജീവൻ എത്ര തന്നെ ചെറുതാണെങ്കിലും അത് ഒരു ജീവൻ തന്നെയാണ് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കണം നമ്മളെല്ലാവരും ചുറ്റും നടന്നു പോകുമ്പോൾ ശ്രദ്ധിക്കുക നമ്മുടെ ഒരു സഹായത്തിനു വേണ്ടി ആഗ്രഹിക്കുന്ന പലരും നമുക്ക് ചുറ്റും കാണും അത് എത്ര ചെറുതാണെങ്കിലും നമുക്ക് പറ്റുന്ന രീതിയിൽ സഹായിക്കുക തന്നെ വേണം .
ഇവിടെ അത് രണ്ടു ചെറിയ തറാ കുഞ്ഞുങ്ങൾ ആണെങ്കിൽ കൂടിയും അവരെ രക്ഷിക്കുന്നതിന് ഇത്ര ഭാരമേറിയ സ്ലാബുകൾ എടുത്തു മാറ്റുകയും വൃത്തിഹീനമായ ആഴങ്ങളിലേക്ക് ഇറങ്ങി അവരെ രക്ഷിക്കുകയാണ് ചുമട്ടുതൊഴിലാളികൾ ചെയ്തത് അവരുടെ നല്ല മനസ്സിനെ ദൈവം എപ്പോഴും അനുഗ്രഹിക്കുക തന്നെ ചെയ്യട്ടെ.