ഹരി ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല. ഇവിടെ ഞാൻ എന്ത് ചെയ്താലും കുറ്റമാണ് അടുക്കളയിൽ കയറാനും നിന്റെ അമ്മ പറയുന്നത് കേൾക്കാനും എനിക്ക് പറ്റില്ല. അതുകൊണ്ട് ഒന്നില്ലെങ്കിൽ ഞാൻ അല്ലെങ്കിൽ അമ്മ എന്നെ വേണ്ടെങ്കിൽ എന്റെ അച്ഛൻ തന്ന 100 പവൻ എനിക്ക് തിരിച്ചു തന്നേക്ക് ഞാൻ പൊയ്ക്കോളാം. എനിക്ക് ഒന്നും പറയാൻ സാധിക്കില്ലായിരുന്നു പ്രണയ വിവാഹമായിരുന്നു. മാത്രമല്ല ബിസിനസിന്റെ ആവശ്യങ്ങൾക്ക് വേണ്ടി അവളുടെ സ്വർണം എല്ലാം തന്നെ പണയം വെച്ചിരിക്കുകയാണ് അവൾ ഇപ്പോൾ സംസാരിക്കുന്നത് വീട്ടിലേക്ക് കയറി വന്നത്.
സാവത്രി അമ്മയ്ക്ക് വീട്ടിലേക്ക് കയറി വന്നപ്പോഴേക്കും സ്ഥിരം ഉള്ള വഴക്ക് എന്താണെന്ന് മനസ്സിലായിരുന്നു എങ്കിലും അവനോട് ചോദിച്ചു എന്താണ് പ്രശ്നം എന്ന് പക്ഷേ അതിനു മറുപടി പറഞ്ഞത് രാജിയായിരുന്നു പ്രശ്നം നിങ്ങൾ തന്നെയാണ് എന്റെ അച്ഛൻ വിട്ടുമാറാൻ കൊടുത്തതാണ് ഈ വീട്ടിലേക്ക് ഞാൻ വന്നത് പക്ഷേ നിങ്ങളുടെ അടുക്കളയിൽ കയറാനോ നിങ്ങൾ പറയുന്നത് വേണ്ടിയല്ല ഞാൻ ഇങ്ങോട്ടേക്ക് വന്നത് നിന്നോട് ഞാൻ എപ്പോഴെങ്കിലും ഈ വീട്ടിലെ ജോലികളെല്ലാം ചെയ്യണമെന്ന് നിർബന്ധം പറഞ്ഞിട്ടുണ്ടോ?
ഇല്ലല്ലോ എനിക്ക് പറ്റുന്ന രീതിയിൽ എല്ലാം ഞാൻ മോളെ സഹായിക്കുന്നുണ്ട് പക്ഷേ നിന്റെ അടിവസ്ത്രം വരെ കഴുകണം എന്ന് പറയുമ്പോൾ ഞാനും ഒരു വയസ്സായി സ്ത്രീയല്ലേ നീ അതുകൂടി നോക്കണ്ടേ നിങ്ങളോട് ഞാൻ പറഞ്ഞു എന്റെ വസ്ത്രം കഴുകാൻ അത് വേണ്ടെങ്കിൽ അവിടെ കിടന്നോട്ടെ. ഒരു വൃത്തിക്കാരി വന്നിരിക്കുന്നു അവളുടെ പുച്ഛം നിറഞ്ഞ വാക്കുകൾ വല്ലാതെ മനസ്സിനെ വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ സാവത്രിയമ്മയുടെ മുഖഭാവം മാറി വയസ്സായ സ്ത്രീയല്ലേ എന്ന് കരുതി എന്നും പറയാം എന്ന് നീ വിചാരിക്കരുത്.
നിന്റെ അച്ഛന്റെ പണം പേടിച്ചല്ലോ ഞങ്ങൾ ഒന്നും മിണ്ടാതെ നിൽക്കുന്നത്. നിന്നെ വളർത്തി വലുതാക്കിയ അമ്മയോട് നീ ഇതുപോലെ പലതും പറഞ്ഞിരിക്കാം അത് തല്ലി വളർത്താത്ത കുഴപ്പമാണ് പക്ഷേ അത് ഇവിടെ കാണിക്കേണ്ട ആവശ്യമില്ല. പണമുള്ളവർ അടുക്കളയിൽ കയറിയാൽ എന്താ വള ഊരി പോകുമോ നിന്റെ അന്തസ്സ് കുറയുമോ. മകന് നേരെ പിരിഞ്ഞു കൊണ്ട് പറഞ്ഞു. നിനക്ക് ഇവളെ സ്വീകരിക്കണമെങ്കിൽ സ്വീകരിക്കാൻ എന്നെത്തിലാക്കാമെന്നൊന്നും നീ കരുതേണ്ട ഇവൾക്ക് ഇപ്പോഴും സ്വർണം വേണം എന്ന് പറയുകയാണെങ്കിൽ അമ്മയുടെ സ്വത്ത് പണയം വച്ചിട്ടായാലും നീ അത് കൊടുക്കണം.
അതും പറഞ്ഞ് അവർ കയറി പോയപ്പോഴേക്കും രാജീവ് വീണ്ടും തിരിഞ്ഞു. എനിക്ക് ഇപ്പോൾ തന്നെ എന്റെ സ്വർണം മുഴുവൻ വേണം അവൾ അത് പറഞ്ഞ് അവസാനിപ്പിക്കുന്നതും ഹരിയാ അവളുടെ കവിളിൽ അടിക്കുന്നതും ഒരുമിച്ച് ആയിരുന്നു നീ എല്ലാകാര്യങ്ങളും നിന്റെ അച്ഛനോട് പറയും എന്നിട്ട് നിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് നിന്റെ അച്ഛൻ പറയുകയാണെങ്കിൽ ഞാൻ അപ്പോൾ സ്വർണം എല്ലാം എടുത്തു തരാം ഇപ്പോൾ നീ വീട്ടിൽ നിന്ന് ഇറങ്ങി പൊക്കോണം. അത് കേട്ട് അവൾ ശരിക്കും ഞെട്ടിപ്പോയി.