ഓരോ മനുഷ്യനിലും ദൈവം ഉണ്ട് എന്ന് പറയുന്നത് എത്രയോ ശരിയാണ്. ഇതെല്ലാം വിശ്വസിച്ചു പോകുന്നത് ഇതൊക്കെ കാണുമ്പോഴാണ്

ലോകത്തിലെ എല്ലാവരും തന്നെ ഇത് കണ്ട് ഒരു നിമിഷത്തേക്ക് ശ്വാസം അടക്കിപ്പിടിച്ചു പോയിട്ടുണ്ടാകും. കാരണം ഇതുപോലെ ഒരു കാഴ്ച എല്ലാവരെയും തന്നെ ഞെട്ടിക്കും. ഇഷ്ടമുള്ളിൽ വച്ചാണ് ഈ സംഭവം നടക്കുന്നത്. ചില സന്ദർഭങ്ങളിൽ ചിലയാളുകൾ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് അവതരിക്കും എന്ന് പറയുന്നത് വെറുതെയല്ല

   

എന്ന ഈ വീഡിയോ കാണുന്നതോടുകൂടി നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാകും 2019 ലാണ് ഈ സംഭവം നടക്കുന്നത്. റോഡിന്റെ അരികിൽ നിൽക്കുകയായിരുന്ന 17 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് മുന്നിൽ ഒരു ജീവൻ പൊലിയുന്നത് കണ്ട് നിൽക്കേണ്ടി വരുമായിരുന്നു വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയപ്പോൾ ആ ചെറുപ്പക്കാരൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് ഒരു കുഞ്ഞ് താഴേക്ക് വീഴാൻ പോകുന്നു എന്തെങ്കിലും ആലോചിച്ച് പ്രവർത്തിക്കാനുള്ള സമയം കണ്ടെത്തും മുൻപേ കുട്ടി താഴേക്ക് പതിച്ചു ഒട്ടും സമയം കളയാതെ അതീവ ശ്രദ്ധയോടെ ആ 17 വയസ്സുകാരൻ താഴേക്ക് വീണ കുഞ്ഞിനെ ഇരുകൈയും നീട്ടി പിടിച്ചു.

കുട്ടി വീണത് യുവാവിന്റെ കൈകളിലേക്ക് ആയതുകൊണ്ട് തന്നെ ഒരു പോറൽ പോലും കേൾക്കാതെ രക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ കുട്ടിയുടെ മാതാവ് അടുക്കളയിൽ തിരക്കിലും ആയിരുന്നു സംഭവമെല്ലാം തന്നെ സിസിടിവിയിൽ പതിഞ്ഞതുകൊണ്ട് അവിടെ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിഞ്ഞു ആ 17 കാരൻ രക്ഷപ്പെടുത്തിയത് രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ആയിരുന്നു. സംഭവം മനസ്സിലാക്കി പിതാവ് അയാളെ അഭിനന്ദിക്കുകയും. അയാൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ദ ലക്കി ക്യാച്ച് എന്ന പേരിൽ ഇപ്പോഴും ഇത് വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *