അമ്മയുടെ സ്നേഹം എന്ന് പറയുന്നത് എപ്പോഴും നമുക്ക് നിർവചിക്കാനാവാത്ത ഒന്നാണ് മനുഷ്യൻമാർക്ക് മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും തന്നെ അമ്മയുടെ സ്നേഹം എന്ന് പറയുന്നത് ഒരുപോലെയാണ് തന്റെ കുഞ്ഞുങ്ങൾ വളർന്നു വലുതായി സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നത് വരെ മാതാപിതാക്കൾ അവരോടൊപ്പം തന്നെ ഇപ്പോഴും ഉണ്ടാകും ഒരു കരുതലായി അവർക്ക് കൂടെ.
തന്നെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ തകർന്നു പോകുന്നത് അമ്മമാരുടെ മനസ്സ് ആയിരിക്കും തന്നെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെ പോകാനും അവർ തയ്യാറാവുക തന്നെ ചെയ്യും. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ഓട്ടോയിൽ കയറ്റി കൊണ്ടുപോയ തന്റെ കുഞ്ഞിന് പിന്നാലെ കിലോമീറ്റർ ഓടി അമ്മ പശു കേൾക്കുമ്പോൾ നമുക്ക് വളരെയധികം കൗതുകം തോന്നും
നാഗപട്ടണത്താണ് ഈ സംഭവം നടക്കുന്നത് ഗണേശൻ എന്ന ആളുടെ ആണ് പശുവും കിടാവും കഴിഞ്ഞ ദിവസം ഇരുവരെയും കാണാതായിരുന്നു ഇടത്തുടർന്നുള്ള അന്വേഷണത്തിൽ പശുവിനെയും കിടാവിനെയും അടുത്തുള്ള തീരപ്രദേശത്ത് നിന്നും കണ്ടെത്തി ഓട്ടോയിൽ വന്ന ഉടമസ്ഥൻ പശു കിടാവിനെ മാത്രം എടുത്ത് ഓട്ടോയിൽ കൊണ്ടുപോയി
അപ്പോഴാണ് അമ്മ പശു കിലോമീറ്റർ ഓളം ഓട്ടോയ്ക്ക് പിന്നാലെ ഓടിയത് തന്റെ കുഞ്ഞിനെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ടുപോകുന്നത് സഹിക്കാൻ കഴിയാതെ ആ പാവം അമ്മ ഓടി ഈ കാഴ്ച കണ്ടവരെല്ലാം ഇത് കണ്ട് അത്ഭുതപ്പെട്ടു. അമ്മയുടെ സ്നേഹം ചെറിയ പ്രായത്തിൽ വളരെയധികം വിലപ്പെട്ടതാണ് നമ്മൾ ആരൊക്കെ തന്നെ നോക്കിയാലും അമ്മയെപ്പോലെ ആവില്ല. അമ്മയുടെ സ്നേഹത്തിന് പകരമായി മറ്റൊന്നും തന്നെയില്ല.